advertisement

Murder | 'പുല്‍ച്ചാടിയെ' മര്‍ദിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ലൈക്ക് ഇട്ടു; യുവാവിനെ അടിച്ചുകൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടതിന് പിന്നില്‍

Last Updated:

ജോമോന്റെ കൂട്ടാളി പുല്‍ച്ചാടി ലുധീഷിനെ മര്‍ദിക്കുന്ന ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമയെന്നാണ് പൊലീസ് പറയുന്നത്.

കോട്ടയം: കോട്ടയത്ത് ഷാന്‍ബാബുവിന്റെ കൊലപാതകത്തിന് കാരണം സാമൂഹിക മാധ്യമത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ്. ജോമോന്റെ കൂട്ടാളി പുല്‍ച്ചാടി ലുധീഷിനെ മര്‍ദിക്കുന്ന ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമയെന്നാണ് പൊലീസ് പറയുന്നത്.
കൊലപ്പെടുത്താന്‍ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ട് പോയത്. കൊലപാതക സംഘത്തിലെ നാലു പേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതേസമയം ഷാന്റെ അമ്മയുടെ പരാതിയിലെ അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു.
പ്രതി ജോമോനുമായി പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോമോന്റെ കൂട്ടാളിയായ പുല്‍ച്ചാടി ലുധീഷിനെ തൃശൂരില്‍ വിളിച്ചുവരുത്തി മറ്റൊരു ഗുണ്ടാസംഘം മര്‍ദിച്ചിരുന്നു. ഇത് പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഷാന്‍ ബാബു ലൈക്കും കമന്റും ഷാന്‍ കമന്റു ചെയ്തതാണ് പകയ്ക്ക് കാരണമെന്ന് എസ് പി പറഞ്ഞു.
advertisement
MDMA | കണ്ണൂരിൽ ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: ലഹരിമരുന്നായ എം.ഡി.എം.എ.യുമായി (MDMA- methylenedioxymethamphetamine) യുവാവ് അറസ്റ്റിൽ. പുഴാതി കൊറ്റാളി സ്വദേശി അരയാക്കണ്ടി വീട്ടിൽ കെ.ടി. പ്രശാന്ത്‌ (25) ആണ് അറസ്റ്റിലായത്. 250 മില്ലിഗ്രാം എം.ഡി.എം.എ. ഇയാളിൽ നിന്ന്‌ കണ്ടെടുത്തു. കടത്താനുപയോഗിച്ച ബൈക്കും എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
advertisement
എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
പുതിയതെരു, പനങ്കാവ് ഭാഗം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യേഗസ്ഥർ പറഞ്ഞു. ഒരുഗ്രാം കൈവശംവെച്ചാൽ 10 വർഷം തടവും ഒരുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണ്. പ്രിവൻറീവ് ഓഫീസർ എം.കെ. സന്തോഷ്, ജോർജ് ഫെർണാണ്ടസ്, കെ.എം. ദീപക്, സിവിൽ എക്സൈസ് ഓഫീസർ ഇ. സുജിത്ത്, എഫ്.പി. പ്രദീപ്, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി. രജിരാഗ്, പി. ജലിഷ്, കെ. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
advertisement
പ്രതിയെ ചൊവ്വാഴ്ച കണ്ണൂർ ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | 'പുല്‍ച്ചാടിയെ' മര്‍ദിച്ചതിന് സോഷ്യല്‍ മീഡിയയില്‍ ലൈക്ക് ഇട്ടു; യുവാവിനെ അടിച്ചുകൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടതിന് പിന്നില്‍
Next Article
advertisement
കൊച്ചിയിൽ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തിയ   കേസിൽ അമ്മയുടെ മൊഴി വീണ്ടുമെടുക്കും
കൊച്ചിയിൽ പീഡനത്തിനിരയായ ആറു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അമ്മയുടെ മൊഴി വീണ്ടുമെടുക്കും
  • കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു

  • കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണോ എന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധനാ ഫലം നിർണ്ണായകമാണ്

  • കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബന്ധുക്കളുടെയും സ്‌കൂൾ അധികൃതരുടെയും മൊഴി ശേഖരിക്കുന്നു

View All
advertisement