പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു

Last Updated:

150 ഓളം മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്നു

വിക്രമൻ നായർ
വിക്രമൻ നായർ
തിരുവനന്തപുരം: പ്രശസ്ത മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. 81 വയസായിരുന്നു. മെറിലാൻഡ് സ്റ്റുഡിയോയിൽ സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെയാണ് കലാ ജീവിതം തുടങ്ങിയത്. പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ നേമം സ്റ്റുഡിയോ റോഡ് വീട്ടുവളപ്പിൽ.
ചിത്രം , കിലുക്കം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ഏയ് ഓട്ടോ, ചന്ദ്രലേഖ, ഗർദ്ദിഷ്, വന്ദനം, ലാൽസലാം, താളവട്ടം, വിരാസത്ത്, ഫേരാഫേരി, മേഘം തുടങ്ങി 150 ഓളം മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്നു. കുമാര സംഭവത്തിൽ ശ്രീദേവിക്ക് ആദ്യമായി ചമയം നിർവഹിച്ചു. 1995 ബാംഗ്ലൂർ മിസ്സ് വേൾഡ് മത്സരത്തിൽ ചമയക്കാരനായിരുന്നു. സ്വാമി അയ്യപ്പൻ, കടമറ്റത്ത് കത്തനാർ തുടങ്ങി ഹിറ്റ് സീരിയലുകളിലും ചമയം നിർവഹിച്ചു. മാതൃഭൂമി ന്യൂസിലെ അസോസിയേറ്റ് ചീഫ് ക്യാമറമാന്‍ ശക്തിവി നായര്‍ മകനാണ്.
advertisement
Summary: Renowned makeup artist Vikraman Nair (Mani) has passed away at the age of 81. He began his career in the film industry with the movie 'Swami Ayyappan' at Merryland Studio. He was the regular makeup artist for films directed by Priyadarshan, Venu Nagavally, and Sreekumaran Thampi.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement