Bank Fraud | ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ മാറ്റിയ ബാങ്ക് ജീവനക്കാരൻ ഒളിവിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സെപ്റ്റംബർ 4 നും സെപ്റ്റംബർ 5 നും ഇടയിൽ ഭാര്യ രേവതിയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കുമാർ 2.69 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു
ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ ട്രാൻസ്ഫർ ചെയ്തെന്ന പരാതിയിൽ ബാങ്ക് ഓഫ് ബറോഡയിലെ (Bank of Baroda) ജീവനക്കാരനെതിരെ കേസെടുത്തു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ചിരാലയിലാണ് സംഭവം. അസിസ്റ്റന്റ് മാനേജരായ കുമാർ ബോണൽ (33) എന്നയാളാണ് സഹപ്രവർത്തകന്റെ പാസ്‌വേഡ് ഉപയോഗിച്ച് ഇടപാട് നടത്തിയത്. ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതി നൽകിയത്.
സെപ്റ്റംബർ 4 നും സെപ്റ്റംബർ 5 നും ഇടയിൽ ഭാര്യ രേവതി പ്രിയങ്ക ഗോറെയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കുമാർ 2.69 കോടി രൂപ അനധികൃതമായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പ്രതി ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഭാര്യയും മറ്റു ചിലരും തട്ടിപ്പിന് ഒത്താശ ചെയ്തതായും പോലീസ് പറഞ്ഞു. "ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഞങ്ങൾ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അവരുടെ നിർദേശപ്രകാരമാണ് പരാതി നൽകിയത്," ബ്രാഞ്ച് മാനേജർ വിഘ്നേശ്വര് ഭട്ട് ഡിഎച്ച് ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.
advertisement
ആന്ധ്രാപ്രദേശിലെ അനന്തപുരിലുള്ള സിൻഡിക്കേറ്റ് നഗർ സ്വദേശിയാണ് പ്രതി കുമാർ ബോണൽ.
നാഗ്പൂരിലെ ഒരു പ്രമുഖ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ തട്ടിപ്പിനിരയായ വാർത്തയും പുറത്തു വന്നിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ മാനേജരെ വിളിച്ചത്. ബ്രാഞ്ച് മാനേജരുടെ വിശ്വാസം നേടി കമ്പനിയുടെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തുകയായിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന് പറഞ്ഞ് ബ്രാഞ്ച് മാനേജര്‍ വിവേക് കുമാര്‍ വിജയ് ചൗധരിയെ വാട്ട്‌സ്ആപ്പ് കോളിലാണ് ബഡപ്പെട്ടത്. കുറച്ച് പണം ആവശ്യമാണെന്നും അതിനായി തുക അനുവദിക്കണമെന്നുമാണ് ഫോണ്‍ വിളിച്ചയാള്‍ മാനേജരോട് ആവശ്യപ്പെട്ടത്. തട്ടിപ്പുകാരന്‍ സ്ഥാപനത്തിന്റെ ഡയറക്ടറുടെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബാങ്ക് മാനേജരെ വിളിച്ചത്. പണമടയ്ക്കുന്നതിനായി ചെക്കുകളുടെയും മറ്റും വിശദാംശങ്ങള്‍ നല്‍കാമെന്ന് ഇയാള്‍ ബ്രാഞ്ച് മാനേജരോട് പറയുകയും ചെയ്തു. ഇത് വിശ്വസിച്ച മാനേജര്‍ ചൗധരി 27.35 ലക്ഷവും പിന്നീട് 12.50 ലക്ഷം രൂപയും രണ്ട് തവണകളായി നാല് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
advertisement
Also Read- കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ
അതേസമയം, കേരളത്തിലെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം പരിശോധന നടത്തിയത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധിച്ചത്. സിആര്‍പിഎഫ് സുരക്ഷയോട് കൂടി ആയിരുന്നു റെയ്ഡ്. വ്യത്യസ്ത ഇടങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ 75 ഓളം ഉദ്യോഗസ്ഥര്‍ ഭാഗമായിരുന്നു. കരുവന്നൂർ ബാങ്കിന്റെ മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, ബാങ്ക് അംഗം കിരണ്‍, ബാങ്കിന്റെ മുന്‍ റബ്‌കോ കമ്മീഷന്‍ ഏജന്റ് ബിജോയ് തുടങ്ങിയ പ്രതികളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കേസിലെ പ്രതികളില്‍ മിക്കവർക്കും ജാമ്യം ലഭിച്ചിരുന്നു.
Location :
First Published :
September 15, 2022 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bank Fraud | ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.69 കോടി രൂപ മാറ്റിയ ബാങ്ക് ജീവനക്കാരൻ ഒളിവിൽ