advertisement

70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌ സൗത്ത് ആദ്യമായി കേരളത്തിൽ ; 8 നാമനിര്‍ദേശവുമായി ആടുജീവിതം

Last Updated:

കേരള ടൂറിസവുമായി സഹകരിച്ചാണ് പുരസ്‌കാര നിശ സംഘടിപ്പിക്കുന്നത്

News18
News18
കൊച്ചി: 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്തിന് ആദ്യമായി കേരളം വേദിയാകും. പുരസ്കാരങ്ങളുടെ നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. കേരള ടൂറിസവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പുരസ്‌കാര ചടങ്ങുകള്‍ 2026 ഫെബ്രുവരി 21-ന് കൊച്ചി കറുകുറ്റി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 2024-ല്‍ പുറത്തിറങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങൾക്കും സാങ്കേതിക മികവിനുമാണ് പുരസ്‌കാരം. മലയാള സിനിമയ്ക്കും ടൂറിസത്തിനും ഒരുപോലെ മികച്ച വേദിയാകും അവാർഡ് ചടങ്ങെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ ബ്ലെസി ചിത്രം 'ആടുജീവിതം' എട്ട് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം നേടി. മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ 'ആട്ടം', 'ആവേശം', 'ഭ്രമയുഗം', 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ആടുജീവിതം', 'പ്രേമലു', 'ഉള്ളൊഴുക്ക്', 'കിഷ്‌കിന്ദാ കാണ്ഡം', 'പ്രഭായായ് നിനച്ചതെല്ലാം' എന്നീ ചിത്രങ്ങള്‍ തമ്മിലാണ് പ്രധാന മത്സരം. മികച്ച നടൻ വിഭാഗത്തില്‍ മമ്മൂട്ടി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരും, മികച്ച നടി വിഭാഗത്തില്‍ മമിത ബൈജു, പാര്‍വതി തിരുവോത്ത്, ഉര്‍വശി, നസ്രിയ, ദിവ്യ പ്രഭ, കനി കുസൃതി, സാരിന്‍ ഷിഹാബ് എന്നിവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
തമിഴിൽ പത്ത് നാമനിര്‍ദ്ദേശങ്ങളുമായി ശിവകാര്‍ത്തികേയന്‍ ചിത്രം 'അമരന്‍' ആണ് മുന്നില്‍. 'ലബ്ബര്‍ പന്തു', 'മെയ്യഴഗന്‍' എന്നീ ചിത്രങ്ങളും ശക്തമായ സാന്നിധ്യമായി പട്ടികയിലുണ്ട്. മികച്ച നടനായി വിക്രം, ധനുഷ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശിവകാര്‍ത്തികേയന്‍ എന്നിവരും, മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി സായി പല്ലവി, കീര്‍ത്തി സുരേഷ്, അന്ന ബെന്‍, സിമ്രന്‍, ശ്രീ ഗൗരി പ്രിയ, ഉര്‍വശി എന്നിവരും മത്സരിക്കുന്നു.
തെലുങ്കില്‍ 'പുഷ്പ 2: ദി റൂള്‍', 'ലക്കി ഭാസ്‌കര്‍', 'ഹനു-മാന്‍' എന്നീ ചിത്രങ്ങൾക്ക് ഏഴ് വീതം നാമനിര്‍ദ്ദേശളുണ്ട്. അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജൂനിയര്‍ എന്‍ടിആര്‍, നാനി എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളത്. 'കല്‍ക്കി 2898 എഡി'യിലെ പ്രകടനത്തിലൂടെ അമിതാഭ് ബച്ചന്‍ മികച്ച സഹനടനുള്ള നാമനിര്‍ദ്ദേശം നേടിയത് തെലുങ്ക് സിനിമയില്‍ ശ്രദ്ധേയമായി.
advertisement
കന്നഡ സിനിമാ വിഭാഗത്തില്‍ 'കൃഷ്ണം പ്രണയ സഖി'യാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ചിത്രം. 'ഭീമ', 'ബ്ലിങ്ക്', 'ബഘീര', 'ഹദിന?ന്തു', 'ശാഖാഹാരി' എന്നീ സിനിമകളും മികച്ച ചിത്രത്തിനുള്ള മത്സരത്തിനുണ്ട്. മികച്ച നടന്‍ വിഭാഗത്തില്‍ കന്നഡയിലെ മുന്‍നിര താരങ്ങളായ ശിവരാജ്കുമാര്‍, സുധീപ്, ദുനിയ വിജയ് എന്നിവര്‍ ഇടംപിടിച്ചു.
ദക്ഷിണേന്ത്യന്‍ സിനിമയുടെ വൈവിധ്യവും സര്‍ഗ്ഗാത്മകതയും ആഘോഷിക്കുന്ന കൊച്ചിയിലെ ഈ ചടങ്ങ് ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഫിലിംഫെയര്‍ എഡിറ്റര്‍-ഇന്‍-ചീഫ് ജിതേഷ് പിള്ള പറഞ്ഞു. കേരള ടൂറിസത്തിന് പുറമെ കാമര്‍ ഫിലിം ഫാക്ടറി, ടിടികെ പ്രസ്റ്റീജ്, സെന്‍സോഡെന്റ് ഡിഎസ്പി എന്നിവരുടെ സഹകരണത്തോടെയാണ് പുരസ്‌കാര നിശ അരങ്ങേറുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്‌ സൗത്ത് ആദ്യമായി കേരളത്തിൽ ; 8 നാമനിര്‍ദേശവുമായി ആടുജീവിതം
Next Article
advertisement
നദിയിൽ  തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി  പീഡിപ്പിച്ചു
നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു
  • ആലപ്പുഴ മാന്നാറിൽ 56 കാരിയെ കുളിക്കടവിൽ തുണി അലക്കുന്നതിനിടെ പീഡിപ്പിച്ച സംഭവമുണ്ടായി

  • പമ്പാനദിയുടെ തീരത്ത് മുഖം മൂടിയ പ്രതി യുവതിയെ മുക്കി കൊല്ലാനും ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു

  • കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സബീറിനായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നു

View All
advertisement