തൃശ്ശൂർ: കുടുംബ വഴക്കിനെതുടർന്ന് തൃശ്ശൂർ (Thrissur)വെള്ളികുളങ്ങരയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന(Son kills parents)സംഭവത്തിൽ മകൻ അനീഷിനായുള്ള(30)തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ് മരിച്ചത് (Murder).
തൃശ്ശൂർ വെള്ളികുളങ്ങര ഇഞ്ചക്കുണ്ട് രാവിലെ എട്ടേ മുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. വീടിന് സമീപം മാവിൻ തൈ നടുകയായിരുന്നു ചന്ദ്രിക. അവിടെയെത്തിയ അനീഷും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. മുറ്റത്ത് നട്ട മാവിൻതൈ അനീഷ് പറിച്ചെറിഞ്ഞു. കൈക്കോട്ട് കൊണ്ട് അനീഷ് അമ്മയുടെ തലയ്ക്കടിച്ചു. മർദ്ദനമേറ്റ ചന്ദ്രികയും കുട്ടനും റോഡിലൂടെ ഓടി.
അനീഷാണ് കൊലപാതക വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തും മുമ്പ് അനീഷ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സമീപമുള്ള കാട്ടിലേയ്ക്കാണ് ഓടിയത്. ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്.
അനീഷും മാതാപിതാക്കളും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോഗ്റെ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.