Porn | അശ്ലീല വീഡിയോ വില്‍പ്പന; മൊബൈല്‍ കടയില്‍ നിന്ന് പിടിച്ചെടുത്തത് 65 വീഡിയോ ക്ലിപ്പുകള്‍; 3 പേർ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യയില്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കാണുന്നതും ലൈംഗികാതിക്രമത്തിൽ ഏർപ്പെടുന്നതും തമ്മിൽ നേരിട്ടുള്ള ബന്ധം കണ്ടെത്തുന്നതിൽ പഠനങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്
ഗുജറാത്തിലെ (Gujarat) സൂററ്റിലെ കൊസാദ്, വഡോദ് പ്രദേശങ്ങളിൽഅശ്ലീല വീഡിയോ ക്ലിപ്പുകള്‍ (Porn Video Clips) ഡൗണ്‍ലോഡ് ചെയ്തതിനും വിറ്റതിനും രണ്ട് മൊബൈല്‍ ഫോൺ സർവീസ് കട ഉടമസ്ഥരെയും ഒരു തൊഴിലാളിയെയും സൂറത്ത് സിറ്റി പോലീസ് (Surat City Police) അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ കടകളില്‍ നിന്ന് 65 അശ്ലീല വീഡിയോ ക്ലിപ്പുകളും പോലീസ് പിടിച്ചെടുത്തു. കടക്കാര്‍ അശ്ലീലച്ചുവയുള്ള വീഡിയോകളുടെ വിതരണം നടത്തുന്നതായി നേരത്തെ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് രണ്ട് കടകളിലും പരിശോധന നടത്തിയത്.
കഴിഞ്ഞ നവംബറില്‍ രണ്ടര വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 35കാരനെ പോക്‌സോ നിയമ പ്രകാരം സൂറത്തിലെ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. സൂറത്ത് പോലീസ് കമ്മീഷണറുടെ പ്രസ്താവന പ്രകാരം, പോക്സോ കുറ്റവാളി അശ്ലീല സിനിമകള്‍ക്ക് അടിമയായിരുന്നു.
വഡോദിലെ ഇന്ദിരാനഗര്‍ പരിസരത്തെ ആര്യ എന്ന മൊബൈല്‍ ഷോപ്പില്‍ പരിശോധന നടത്തിയ പണ്ഡേസര പോലീസ് കടയുടെ ഉടമ രവി പാലണ്ടിനെയും അയാളുടെ ജീവനക്കാരൻ അനില്‍ വിശ്വകര്‍മ്മയെയും അറസ്റ്റ് ചെയ്തു. കടയില്‍ നിന്ന് 56 അശ്ലീല വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തു. അംറോലി പോലീസ് മറ്റൊരു മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഉടമസ്ഥന്‍ ഗിരീഷ് പാട്ടിയെയും അറസ്റ്റ് ചെയ്തു. 9 അശ്ലീല വീഡിയോ ക്ലിപ്പുകളാണ് പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.
advertisement
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 292, 293 വകുപ്പുകള്‍ പ്രകാരം ഇന്ത്യയില്‍ പോണോഗ്രഫി പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇന്‍ഫോ എക്സ്പെര്‍ട്ടൈസ് ആക്റ്റ് 2000ന്റെ സെക്ഷൻ 67 ബി രാജ്യത്തുടനീളം ചൈൽഡ് പോണോഗ്രഫി കര്‍ശനമായി നിരോധിക്കുന്നു. എന്നാൽ, സ്വകാര്യ സ്ഥലത്ത് വെച്ച്, കുട്ടികളുടേതോ ബലാത്സംഗ സംബന്ധിയായതോ അല്ലാത്ത അശ്ലീല വീഡിയോകൾ കാണുന്നത് കുറ്റകരമാക്കിയിട്ടില്ല.
2018ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്, അശ്ലീല ഉള്ളടക്കമുള്ള 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാൻ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡെറാഡൂണിലെ നാല് വിദ്യാര്‍ത്ഥികള്‍ അശ്ലീല വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കണ്ടതിനു ശേഷം പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി അങ്ങനെ ഉത്തരവിട്ടത്.
advertisement
ഇന്ത്യയില്‍ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കാണുന്നതും ലൈംഗികാതിക്രമത്തിൽ ഏർപ്പെടുന്നതും തമ്മിൽ നേരിട്ടുള്ള ബന്ധം കണ്ടെത്തുന്നതിൽ പഠനങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും, ബലാത്സംഗ കുറ്റവാളികൾക്ക് അശ്ലീല വീഡിയോ കാണുന്ന ശീലമുണ്ടെന്ന വസ്തുത പലപ്പോഴും ഉയർത്തിക്കാട്ടാറുമുണ്ട്.
അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും കച്ചവടം നടത്തുന്നതും ഇത് ആദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെയാണ് അശ്ലീല വീഡിയോ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. വെബ് സീരിസില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് രാജ് കുന്ദ്ര പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയിരുന്നത്.
Location :
First Published :
December 13, 2021 9:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Porn | അശ്ലീല വീഡിയോ വില്‍പ്പന; മൊബൈല്‍ കടയില്‍ നിന്ന് പിടിച്ചെടുത്തത് 65 വീഡിയോ ക്ലിപ്പുകള്‍; 3 പേർ അറസ്റ്റിൽ


