advertisement

Dileep | ഒരു ബാക്കി കാര്യവുമില്ല, അങ്ങ് വരും; ശാലു മേനോനെ അത്ഭുതപ്പെടുത്തി ദിലീപിന്റെ പ്രതികരണം

Last Updated:
ദിലീപിനെ നേരിട്ട് വിളിച്ചാൽ എങ്ങനെയെന്ന തോന്നലിൽ, ശാലു കാവ്യാ മാധവന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു
1/6
വളരെ മികച്ച സൗഹൃദങ്ങളുടെ ഇടമാണ് മലയാള ചലച്ചിത്ര മേഖല. പഴയകാല പ്രതിഭകൾക്കിടയിൽ ഇത് വളരെയേറെ ഉണ്ടായിരുന്നു താനും. കാരവാനും ആഡംബര ഹോട്ടലിലെ ബുക്കിങ്ങുകൾക്കും ഇടമില്ലാതിരുന്ന നാളുകളിൽ, ഇത്തിരി വട്ടത്ത് ക്ഷീണമകറ്റാനും, ഒന്നിച്ചിരുന്ന് വീട്ടുവിശേഷങ്ങൾ പറയാനും, ലാഭേച്ഛയില്ലാതെ പരസ്പരം താങ്ങാവാനും മറ്റും അവർ സമയം കണ്ടെത്തി. സിനിമയിലോ അഭിനയലോകത്തോ സജീവമല്ലെങ്കിൽ പോലും ഒത്തുചേരലുകളിൽ ഒത്തുകൂടാൻ അവർ ഈ കാലത്തും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ താൻ പോലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം നടൻ ദിലീപിന് നിന്നും ഉണ്ടായതിനെ കുറിച്ച് ശാലു മേനോൻ പറയുന്നു
വളരെ മികച്ച സൗഹൃദങ്ങളുടെ ഇടമാണ് മലയാള ചലച്ചിത്ര മേഖല. പഴയകാല പ്രതിഭകൾക്കിടയിൽ ഇത് വളരെയേറെ ഉണ്ടായിരുന്നു താനും. കാരവാനും ആഡംബര ഹോട്ടലിലെ ബുക്കിങ്ങുകൾക്കും ഇടമില്ലാതിരുന്ന നാളുകളിൽ, ഇത്തിരി വട്ടത്ത് ക്ഷീണമകറ്റാനും, ഒന്നിച്ചിരുന്ന് വീട്ടുവിശേഷങ്ങൾ പറയാനും, ലാഭേച്ഛയില്ലാതെ പരസ്പരം താങ്ങാവാനും മറ്റും അവർ സമയം കണ്ടെത്തി. സിനിമയിലോ അഭിനയലോകത്തോ സജീവമല്ലെങ്കിൽ പോലും ഒത്തുചേരലുകളിൽ ഒത്തുകൂടാൻ അവർ ഈ കാലത്തും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ താൻ പോലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം നടൻ ദിലീപിന് (Dileep) നിന്നും ഉണ്ടായതിനെ കുറിച്ച് ശാലു മേനോൻ (Shalu Menon) പറയുന്നു
advertisement
2/6
തന്റെ നൃത്ത വിദ്യാലയത്തിന്റെ 25-ാം വാർഷികവുമായി ബന്ധപ്പെട്ട് ബൃഹത് പദ്ധതികൾ മനസിൽക്കണ്ട നടി ശാലു മേനോന് ആരാകണം ഉദ്‌ഘാടകൻ എന്ന കാര്യത്തിൽ തർക്കമില്ലയിരുന്നു. സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി ഉൾപ്പെടെ ചേർന്ന കാര്യപരിപാടികൾ നേരത്തെകൂട്ടി ബുക്ക് ചെയ്തു. ദിലീപ് വന്നാൽ കൊള്ളാമെന്ന ആഗ്രഹം ശാലു മേനോന്റെ മനസിലുണ്ടായി. നേരിട്ട് വിളിച്ചാൽ എങ്ങനെയെന്ന തോന്നലിൽ, ശാലു കാവ്യാ മാധവന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു (തുടർന്ന് വായിക്കുക)

3/6
'ദിലീപേട്ടന്റെ നമ്പർ തരാം, ശാലു വിളിക്ക്. ഫ്രീയെങ്കിൽ വരും' എന്നായിരുന്നു കാവ്യയുടെ മറുപടി. കാവ്യ കൊടുത്ത നമ്പറിലേക്ക് ശാലു വിളിക്കുന്നു. നമ്മുടെ വേണ്ടപ്പെട്ടവരിൽ ആരെയോ വിളിക്കുന്ന പോലത്തെ അനുഭവമായിരുന്നു ശാലു മേനോന് ലഭിച്ചത്. ശാലു വിളിക്കുന്ന നേരം അവിടെ അടുത്തൊരിടത്ത് ദിലീപിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നേരിട്ട് വന്നാൽ സംസാരിക്കാം എന്നായി ദിലീപ്. കേട്ടപാടെ സമയം കണ്ടെത്തി ശാലു മേനോൻ ഷൂട്ടിംഗ് സ്ഥലത്ത് എത്തി

4/6
ലൊക്കേഷനിൽ വച്ച് സ്ഥലത്തിന്റെയും സമയത്തിന്റെയും കാര്യത്തിൽ അവർ വ്യക്തത വരുത്തി. 'ഞാൻ വന്നോളാം' എന്ന് ദിലീപിന്റെ പ്രതികരണം. 'ബാക്കി കാര്യങ്ങളൊക്കെ എങ്ങനെ' എന്നായി ശാലു. അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി, അതും സൂപ്പർ താരങ്ങളിൽ ഒരാളായ ആൾ വരുമ്പോൾ നൽകേണ്ട പ്രതിഫലത്തെ കുറിച്ച് ശാലുവിന് തെല്ലാശങ്ക. 'ഒരു ബാക്കി കാര്യവുമില്ല, അങ്ങ് വരും' എന്ന് ദിലീപ്. തീയതിയും സമയവും ഒന്നുകൂടി അറിയിക്കണം. ഇത്രയും പറഞ്ഞ് കൊണ്ട് ആ സന്ദർശനം കഴിഞ്ഞു. പറഞ്ഞ സമയത്ത് ദിലീപ് വരികയും ചെയ്തു

5/6
ദിലീപ് ആയിരുന്നു അന്നത്തെ പരിപാടിയുടെ ഹൈലൈറ്റ്. അന്ന് മുതലേ ശാലു മേനോനുമായി ദിലീപ് സൗഹൃദം സൂക്ഷിക്കാൻ മറന്നില്ല. ഇടയ്ക്കിടെ മെസ്സേജ് അയക്കും. ഈ പരിപാടിക്ക് ശേഷമാണ് ദിലീപ് ശാലു മേനോന്റെ നാട്ടിൽ ക്ഷേത്രദർശനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. അന്ന് ദിലീപുമായി ബന്ധപ്പെട്ട കേസ് സംബന്ധിയായ വിഷയങ്ങൾ കൊടുമ്പിരികൊണ്ട സമയം കൂടിയായിരുന്നു. പെരുന്ന സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ദിലീപ് വഴിപാടിന് നേർന്നിരുന്നു

6/6
ഒരു ദിവസം തീർത്തും അപ്രതീക്ഷിതമായി, 'എനിക്ക് അമ്പലത്തിലൊരു വഴിപാടുണ്ട് നീയെവിടെ കാണുമോ' എന്ന് ചോദിച്ചു കൊണ്ട് ദിലീപിന്റെ ഫോൺ കോൾ ശാലു മേനോന് വരുന്നു. താൻ അവിടെയുണ്ടാകും എന്ന് ശാലു മേനോൻ മറുപടി കൊടുത്തു. അർധരാത്രി പന്ത്രണ്ടു മണിക്ക് വിളിച്ച്, പിറ്റേന്ന് പുലർച്ചെ യാത്ര തിരിച്ച ദിലീപ് രാവിലെ സ്ഥലത്തെത്തി. ശാലു മേനോനും ദിലീപിന്റെ ഒപ്പമെത്തി വഴിപാട് കഴിച്ചു. വരുന്ന കാര്യം ആരെയും അറിയിക്കേണ്ട എന്ന് പറഞ്ഞുവെങ്കിലും, ദിലീപിന്റെ കണ്ടപാടെ സെൽഫി എടുക്കാൻ ആരാധകർ വട്ടം കൂടി. ശാലു മേനോന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മാത്രമേ ദിലീപ് മടങ്ങിയുള്ളൂ

CPM മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് അന്തരിച്ചു

  • മലപ്പുറം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഇ.എൻ. മോഹൻദാസ് നിർണ്ണായക പങ്കുവഹിച്ചു.

  • പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇ.എൻ. മോഹൻദാസ് അന്തരിച്ചു

  • മഞ്ചേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറും, പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും

View All
advertisement