നക്ഷത്രയ്ക്ക്‌ വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്ത്: വായയുടെ ഉൾഭാഗം വരെ മുറിഞ്ഞെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Last Updated:

മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. ആയുധം ഉപയോ​ഗിച്ച് പിതാവ് നക്ഷത്രയെ ഒരു തവണ വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രതി ശ്രീമഹേഷ്
പ്രതി ശ്രീമഹേഷ്
ആലപ്പുഴ: മാവേലിക്കരയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയോട്ടിയും ചേരുന്ന ഭാഗത്താണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ആയുധം ഉപയോ​ഗിച്ച് പിതാവ് നക്ഷത്രയെ ഒരു തവണ വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയോട് കിടക്കാൻ പറഞ്ഞ ശേഷം കഴുത്തിൽ ശ്രീമഹേഷ് ആഞ്ഞു വെട്ടുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു ആറു വയസുകാരിയായ നക്ഷത്രയെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത്. മഹേഷിന്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ മഹേഷിന്റെ അമ്മ ഗുരുതരാവസ്ഥയിലാണ്. നക്ഷത്രയ്ക്ക് പുറമേ സുനന്ദയെയും വിവാഹം കഴിക്കാൻ താത്പര്യപ്പെട്ട യുവതിയെയും ഇയാൾ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
advertisement
മഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നക്ഷത്രയ്ക്ക്‌ വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്ത്: വായയുടെ ഉൾഭാഗം വരെ മുറിഞ്ഞെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Next Article
advertisement
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയെന്ന വാദം കോടതി തള്ളി 
  • ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഭൂമിയെന്ന വാദം പാലാ സബ് കോടതി തള്ളിയിരിക്കുകയാണ്

  • 2570 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി, പദ്ധതി അനിശ്ചിതത്വത്തിൽ

  • വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കാൻ വീണ്ടും സാമൂഹിക പഠനം നിർദ്ദേശിച്ചു

View All
advertisement