കോഴിക്കോട് കട്ടിപ്പാറയിൽ 20 ദിവസം മുമ്പ് കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് 6 കിലോമീറ്ററോളം അകലെയുള്ള അമരാട് മലയിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
താമരശ്ശേരി: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനയില്‍ നിന്നും ഇരുപത് ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കോളനിയിലെ രാജഗോപാലിന്റെ ഭാര്യ ലീല(53) യുടെ മൃതദേഹമാണ് കോളനിയിൽ നിന്നും 6 കിലോമീറ്ററോളം അകലെയുള്ള അമരാട് മലയിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
കൊലപാതകം ആണെന്നാണ് സംശയം. സംഭവത്തിൽ ഏതാനും പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
ഈ മാസം 17 നാണ് ലീലയെ കാണാതാകുന്നത്. ലീലയെ കാണാനില്ലെന്ന് കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോടാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയില്‍ കിടന്നുറങ്ങിയ ലീലയെ രാവിലെ കാണാതായെന്നാണ് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കിയത്.
advertisement
താമരശ്ശേരി പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് വീടിന് സമീപത്തെ കുന്നിന്‍പ്രദേശത്ത് ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ലീലയുടെ മകൻ രോണു എന്ന വേണു 2019 ഡിസംബറിൽ കൊല്ലപ്പെട്ടിരുന്നു. ലീലയുടെ മാതൃ സഹോദരിയുടെ ഭർത്താവ് രാജനായിരുന്നു വേണുവിനെ കഴുത്ത് ഞെരിച്ച് കൊന്നത്. അടുത്തിടെ രാജൻ ജയിൽ മോചിതനായിരുന്നു.
Location :
Kozhikode,Kozhikode,Kerala
First Published :
April 25, 2023 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് കട്ടിപ്പാറയിൽ 20 ദിവസം മുമ്പ് കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി