Corpse in suitcase | ലേലത്തിൽ വാങ്ങിയ പഴയ സ്യൂട്ട്‌കേസിൽ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ
- Published by:Amal Surendran
- news18-malayalam
Last Updated:
ലേലത്തിൽ സ്യൂട്ട്കേസ് വാങ്ങിയ കുടുംബത്തിന് ഇതുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി.
ലേലത്തില്‍ (auction) വാങ്ങിയ രണ്ട് സ്യൂട്ട്‌കേസുകളില്‍ (suitcases ) നിന്നായി രണ്ട് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഓക്ക്ലന്‍ഡിലാണ് (Auckland) സംഭവം. മൃതദേഹാവശിഷ്ടങ്ങൾ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേതാണെന്ന് ന്യൂസിലാന്‍ഡ് (New Zealand) പോലീസ് പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൃതദേഹങ്ങള്‍ വര്‍ഷങ്ങളോളം സ്യൂട്ട്‌കേസുകളില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു. കൊല്ലപ്പെട്ട കുട്ടികള്‍ അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ടോഫിലൗ ഫാമാനുയ വാലുവ പറഞ്ഞു. ഒരേ വലിപ്പത്തിലുള്ള രണ്ട് സ്യൂട്ട്‌കേസുകളിലായാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്.
ലേലത്തിൽ സ്യൂട്ട്കേസ് വാങ്ങിയ കുടുംബത്തിന് ഇതുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്യൂട്ട്‌കേസുകള്‍ക്കൊപ്പം ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും ഇരകളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, സൂട്ട്കേസുകളിലുണ്ടായിരുന്ന വസ്തുക്കൾ ഫോറന്‍സിക് വിദഗ്ധര്‍ വിശദമായി പരിശോധിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
advertisement
അതേസമയം, ഡിഎന്‍എയിലൂടെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും വാലുവ പറഞ്ഞു.
നേരത്തെ ഭാര്യയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ സംഭവത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പതിയിലായിരുന്നു സംഭവം. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി അഞ്ചുമാസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
advertisement
2019ലാണ് സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ പത്മ എന്ന യുവതിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാള്‍ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങി. ഇവര്‍ക്കിടയില്‍ പ്രശ്‌നപരിഹാരം സാധ്യമാകാതെ വന്നതോടെ വേണുഗോപാല്‍ പത്മജയ്ക്ക് വിവാഹമോചന നേട്ടീസ് അയക്കുകയും ചെയ്തു. അതിനിടെയാണ് പത്മജയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വേണുഗോപാല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വേണുഗോപാലും സുഹൃത്തും ചേര്‍ന്ന് പത്മജയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ നിറച്ച് തടാകത്തില്‍ തള്ളുകയും ചെയ്തു. ജനുവരി അഞ്ചിനായിരുന്നു സംഭവം.
advertisement
ഇതിന് പുറമെ, സൗദിയിലെ മക്കയ്ക്ക് സമീപത്ത് സ്യൂട്ട്കേസിലാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഫോർത്ത് റിംഗിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ഇന്തോനേഷ്യൻ സ്വദേശിയായ യുവതിയുടെതാണെന്ന് കണ്ടെത്തിയിരുന്നു.
മക്കയ്ക്ക് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വലിയ സ്യൂട്ട്കേസ് കണ്ടെത്തിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രദേശവാസിയായ ഒരാളാണ് ഇതാദ്യം കണ്ടത്. ഗ്രൗണ്ടിൽ ഒരു സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെട്ട ഇയാൾ അതിനുള്ളിൽ എന്താണെന്ന് അറിയാൻ തുറന്നു നോക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.
Location :
First Published :
August 18, 2022 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Corpse in suitcase | ലേലത്തിൽ വാങ്ങിയ പഴയ സ്യൂട്ട്‌കേസിൽ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ