News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 25, 2021, 11:41 AM IST
നന്ദു ആർ കൃഷ്ണ
ആലപ്പുഴ: ചേർത്തല വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. എസ്. ഡി. പി. ഐ - ആർ എസ് എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ഗഡനായക് നന്ദു ആർ കൃഷ്ണ (22) എന്ന കൊല്ലപ്പെട്ടത്. ഇയാൾ വയലാർ സ്വദേശിയാണ്. കഴിഞ്ഞ ദിവസവും ആർ എസ് എസും എസ് ഡി പി ഐയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നു സംഘർഷം ഉണ്ടായത്.
Also Read-
BJP ശക്തികേന്ദ്രങ്ങളിൽ സർപ്രൈസ് സ്ഥാനാർഥികൾ; ആലപ്പുഴയിലും കൊല്ലത്തും യുവനിര; കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവംരാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഇവിടെ ഉച്ചയ്ക്ക് എസ് ഡി പി ഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. ഇതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം. മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
Also Read-
'പൊതുമേഖലാ സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഭാരം'; സ്വകാര്യവത്കരണവുമായി മുന്നോട്ടു പോകും': പ്രധാനമന്ത്രി
രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മിൽ തർക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് എസ് ഡി പി ഐ നടത്തിയ പ്രചാരണ ജാഥയിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും വാക്കേറ്റവുമുണ്ടായി. അതിന്റെ തുടർച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പൊലീസ് കാവലിലായിരുന്നു പ്രകടനങ്ങൾ. അതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ അപ്രതീക്ഷിത സംഘർഷമുണ്ടാവുകയായിരുന്നു.
Also Read-
Drishyam 2 | ദൃശ്യം കുടുംബങ്ങളെ പരിചയപ്പെടുത്തി ജീത്തു ജോസഫ്
ഇരു വിഭാഗങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർക്കും ആറ് എസ് ഡി പി ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പരിക്കേറ്റ് ചികിത്സയിലുള്ള നന്ദു കെ എസ്
ഇന്ന് ഹർത്താൽ
വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ബി ജെ പിയും ഹൈന്ദവ സംഘടനകളും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് ബി ജെ പി. ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു.
Published by:
Anuraj GR
First published:
February 24, 2021, 10:45 PM IST