BJP ശക്തികേന്ദ്രങ്ങളിൽ സർപ്രൈസ് സ്ഥാനാർഥികൾ; ആലപ്പുഴയിലും കൊല്ലത്തും യുവനിര; കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവം
- Published by:Rajesh V
- news18-malayalam
Last Updated:
90 സീറ്റിൽ മത്സരിക്കാനും 50 സീറ്റിൽ വിജയം ഉറപ്പിക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ ഒരുങ്ങുന്നത്.
തിരുവനന്തപുരം: സീറ്റ് വിഭജന ചർച്ചകൾ 70 ശതമാനം പൂർത്തിയായതോടെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. വിജയസാധ്യതയും ഹൈക്കമാൻഡ് നടത്തിയ സർവേ റിപ്പോർട്ടുകളും പരിഗണിച്ചാകും സ്ഥാനാർഥി നിർണയം.
ഐശ്വര്യ കേരളയാത്രയ്ക്ക് ശേഷം സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് സജീവമായി കടക്കുകയാണ് കോൺഗ്രസ്. 90 സീറ്റിൽ മത്സരിക്കാനും 50 സീറ്റിൽ വിജയം ഉറപ്പിക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ ഒരുങ്ങുന്നത്. ഗ്രൂപ്പ് താൽപര്യങ്ങൾക്കും ഒപ്പം ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡ് ഇടപെടലും ഉണ്ടാകും. കെ സി ജോസഫ് ഒഴികെ സിറ്റിംഗ് എം എൽ എമാർക്ക് എല്ലാം സീറ്റ് ലഭിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്തെ മണ്ഡലങ്ങൾ അടക്കം ബി ജെ പി നിർണായക ശക്തിയായ മണ്ഡലങ്ങളിൽ മികച്ച മത്സരം കാഴ്ചവെക്കാൻ ശേഷിയുള്ളവരെ രംഗത്തിറക്കും. രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും സ്ഥാനാർഥിനിർണയം പാളരുതെന്നും കർശന നിർദേശം രാഹുൽ ഗാന്ധി തന്നെ നൽകി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടൻ തന്നെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും.
advertisement
അരുവിക്കരയിൽ കെ എസ് ശബരീനാഥനെ സ്ഥാനാർഥിത്ഥിയായി നിശ്ചയിച്ചു കഴിഞ്ഞു. കോവളത്ത് സിറ്റിങ് എം എൽ എ എം വിൻസന്റ് തന്നെ വീണ്ടും ജനവിധി തേടും. വട്ടിയൂർക്കാവിൽ വേണു രാജാമണി മുതൽ കെ പി സി സി സെക്രട്ടറി ജ്യോതി വിജയകുമാർ വരെ പരിഗണനയിലുണ്ട്. നേമത്ത് വി എം സുധീരൻ എത്തുമോയെന്ന ആകാംക്ഷക്കും ഉത്തരം വൈകില്ല.
advertisement
ഒരു സീറ്റ് പോലും ഇല്ലാത്ത കൊല്ലം ജില്ലയിൽ ഇത്തവണ യുവത്വത്തിന് പ്രാതിനിധ്യം കൂടുതൽ ലഭിക്കും.
രമേശ് ചെന്നിത്തല നയിച്ച യാത്ര സമാപിച്ചതോടെ യു ഡി എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കും വേഗം കൂടി. മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികമായി നല്‍കാന്‍ ധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫുമായുള്ള ചര്‍ച്ച കൂടി തീര്‍ന്നാല്‍ സീറ്റുവിഭജനം പൂർത്തിയാകും. ഫെബ്രുവരിയിൽ തന്നെ ചർച്ചകൾ അവസാനിക്കും. ഞായറാഴ്ചയാണ് അടുത്ത യു ഡി എഫ് യോഗം. മാണി സി കാപ്പനെ എങ്ങനെ ഉൾകൊള്ളണമെന്നതിലും അന്ന് തീരുമാനമുണ്ടാകും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2021 6:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP ശക്തികേന്ദ്രങ്ങളിൽ സർപ്രൈസ് സ്ഥാനാർഥികൾ; ആലപ്പുഴയിലും കൊല്ലത്തും യുവനിര; കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവം