റംസിയുടെ ആത്മഹത്യ; സീരിയൽ നടി ലക്ഷ്മി പ്രമോദിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്
കൊല്ലം: കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്. കോസിൽ പ്രതി ഹാരിസ് റിമാൻഡിലാണ്. അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. രണ്ടു സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിസിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി പ്രമോദാണ് പ്രേരിപ്പിച്ചതെന്നും റംസിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.

റംസി, ലക്ഷ്മി പ്രമോദ്, ഹാരിസ്
കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒന്‍പതംഗ സംഘത്തില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനു പൊലീസ് അപേക്ഷ നല്‍കി.
advertisement
ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്.
Location :
First Published :
Sep 10, 2020 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
റംസിയുടെ ആത്മഹത്യ; സീരിയൽ നടി ലക്ഷ്മി പ്രമോദിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും









