Sex Racket | ഗോവയിൽ പെൺവാണിഭ സംഘം പിടിയിൽ; സീരിയൽ നടി ഉൾപ്പെടെ മൂന്ന് യുവതികളെ രക്ഷപ്പെടുത്തി
- Published by:Naveen
- news18-malayalam
Last Updated:
പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മൂവരും 30-37 വയസിന് ഇടയിൽ പ്രായമുള്ളവർ
ഗോവയിൽ (Goa) പെൺവാണിഭ സംഘത്തിന്റെ (Sex Racket) പിടിയിൽ നിന്നും സീരിയൽ നടി ഉൾപ്പെടെ മൂന്ന് യുവതികളെ രക്ഷപ്പെടുത്തി പോലീസ് (Goa Police). ഗോവയിൽ പനജിക്ക് (Panaji) സമീപമുള്ള സങ്കോൾഡ ഗ്രാമത്തിൽ നിന്നുമാണ് പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടിയതും അവരുടെ പിടിയിലായിരുന്ന യുവതികളെ രക്ഷപ്പെടുത്തിയതും. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഒരാളെ ഗോവ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.
ക്രൈംബ്രാഞ്ച് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഹാഫിസ് സയിദ് ബിലാൽ എന്ന 26-കാരനായ യുവാവ് അറസ്റ്റിലായത്. അന്വേഷണ സംഘം രക്ഷപ്പെടുത്തിയ സീരിയൽ നടിയും മറ്റൊരു യുവതിയും മുംബൈക്ക് സമീപമുള്ള വിരാർ സ്വദേശിനികളും മറ്റൊരാൾ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ചിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. രക്ഷപ്പെട്ട മൂവരും 30-37 വയസിന് ഇടയിൽ പ്രായമുള്ളവരാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
പെൺവാണിഭം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. ഇടപാടുകാരനാണെന്ന വ്യാജേന ഫോണിലൂടെ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാർ ഉറപ്പിച്ചതിന് പിന്നാലെ മൂന്ന് യുവതികളുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
advertisement
Arrest | മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്തു; മലയാളി ജയ്പൂരില്‍ അറസ്റ്റില്‍
ജയ്പൂര്‍: മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ആയുര്‍വേദ മസാജ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ നെതര്‍ലന്‍ഡ് സ്വദേശിനിയെ നഗരത്തിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
advertisement
രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതി. അതിക്രമം ഉണ്ടായ കാര്യം വിദേശവനിത പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Also Read-Rape | ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയ വിവരം അറിഞ്ഞ പ്രതി കേരളത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു.
advertisement
Ragging | ഷര്‍ട്ടിന്റെ ബട്ടനിടാന്‍ ആവശ്യപ്പെട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം; പൊലീസ് കേസെടുത്തു
മലപ്പുറം: തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജില്‍ റാഗിങ്ങ് (Ragging) നടന്നതായി പരാതി. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അര്‍ഷാദിനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അര്‍ഷാദിനെ മര്‍ദ്ദിച്ചത്. ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെടുകയും ഇതിനെ ചൊല്ലി തര്‍ക്കം നടന്നതായും അധ്യാപകര്‍ ഇടപ്പെട്ടാണ് തര്‍ക്കം പരിഹരിച്ചതെന്ന് അര്‍ഷാദ് പറഞ്ഞു.
advertisement
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം സീനിയര്‍ വിദ്യാര്‍ഥികളെത്തി ഗേറ്റ് അടച്ച് അര്‍ഷാദിനെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് വിദ്യാര്‍ത്ഥിയുടെ മൊഴി എടുത്തിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അര്‍ഷാദിന്റെ പിതാവ് വിപി റഷീദലി അറിയിച്ചു.സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Location :
First Published :
March 18, 2022 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Sex Racket | ഗോവയിൽ പെൺവാണിഭ സംഘം പിടിയിൽ; സീരിയൽ നടി ഉൾപ്പെടെ മൂന്ന് യുവതികളെ രക്ഷപ്പെടുത്തി