Lynching | അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ

Last Updated:

പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം (Rape) ചെയ്ത 46കാരനായ പ്രതിയെ ഒരു സംഘം സ്ത്രീകൾ കെട്ടിയിട്ട് തല്ലിക്കൊന്നു (Beaten to Death). ത്രിപുരയിലെ (Tripura) ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു. കൊലക്കേസിൽ എട്ട് വർഷ൦ കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡച്ചേര - അമർപൂർ ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി..
ഇതനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിടുകയും മർദിക്കുകയും ചെയ്തത്. സ്ത്രീകളുടെ നിഷ്കരുണമായ മർദനത്തിൽ പ്രതിഅബോധാവസ്ഥയിലാവുകയും ചെയ്തു. അബോധാവസ്ഥയിലായ പ്രതിയെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിന്നീട് പ്രതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
advertisement
Rape Case | കോട്ടയത്ത് ചെറുകിട കച്ചവടക്കാരിയെ പിന്തുടർന്ന് പീഡിപ്പിച്ചു; പ്രതി പിടിയിൽ
കോട്ടയത്ത് ചെറുകിട കച്ചവടം നടത്തുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. കോട്ടയം ഒളശ്ശ  വേലംകുളം വീട്ടിൽ രാഹുൽ രാജീവാണ് പിടിയിലായത്.  പാലാ എസ്എച്ച്ഒ കെ.പി തോംസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പാലാ പോലീസ് അന്വേഷണം ആരംഭിച്ചത്.   കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.15 മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
advertisement
കോട്ടയത്ത് ചെറുകിട കച്ചവടം ചെയ്യുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയാണ്  ലൈംഗിക പീഡനത്തിന് ഇരയായത്.ബിസിനസ് ആവശ്യത്തിനായി  വീട്ടമ്മയുടെ അടുക്കലെത്തിയ പ്രതി  ഗൂഗിൾപേ ചെയ്യാനെന്ന വ്യാജേന വീട്ടമ്മയുടെ ഫോൺ നമ്പർ കരസ്ഥമാക്കി. തുടർന്ന് ഫോൺ വിളിച്ച് വീട്ടമ്മയുടെ കുടുംബ സാഹചര്യവും താമസസ്ഥലവും മറ്റും മനസ്സിലാക്കിയ  പ്രതി ചൊവ്വാഴ്ച വൈകിട്ട് വീട്ടമ്മ അറിയാതെ,  വീട്ടമ്മ കയറിയ അതേ ബസിൽ പിന്തുടരുകയായിരുന്നു. വീട്ടമ്മ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിന് മുമ്പിറങ്ങിയ പ്രതി ജംഗ്ഷനിൽ ഉണ്ടായിരുന്ന ഓട്ടോയിൽ ബസ്സിനെ പിന്തുടർന്ന് എത്തി.
advertisement
ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ വീട്ടമ്മയെ,ഓട്ടോയിൽ നിന്നും ഇറങ്ങി പിന്തുടർന്ന് എത്തിയ പ്രതി അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു.
പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ വീട്ടമ്മ ശ്രമിച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബഹളം വെച്ച് കയ്യിലിരുന്ന ഫോണിൽ നിന്നും ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ  ഫോൺ പ്രതി ബലമായി പിടിച്ചുവാങ്ങി. ഈ സമയം  അവിടെനിന്നും  ഓടി രക്ഷപ്പെട്ട് റോഡിൽ എത്തിയ വീട്ടമ്മയെ ആ സമയം അവിടെ എത്തിയ ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്.
advertisement
വീട്ടമ്മയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ ബൈക്കിലെത്തിയ  യുവാക്കൾ പ്രതിയെ റബർ തോട്ടത്തിൽ തെരഞ്ഞെങ്കിലും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് വീട്ടമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ്  അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Lynching | അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കാട്ടിൽ തള്ളി; 46-കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് സ്ത്രീകൾ
Next Article
advertisement
Kerala Weather update | വടക്കൻ ജില്ലകളിൽ നാളെ മഴ ശക്തമാകും; ഇന്ന് നാലിടത്ത് ഓറഞ്ച് അലർട്ട്
Kerala Weather update | വടക്കൻ ജില്ലകളിൽ നാളെ മഴ ശക്തമാകും; ഇന്ന് നാലിടത്ത് ഓറഞ്ച് അലർട്ട്
  • സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് ഇന്ന് നാലിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  • നാളെ മുതൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം.

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

View All
advertisement