Rape | ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍

Last Updated:

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ജയ്പൂര്‍: ധോല്‍പ്പൂരില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് (Rape case) ഇരയാക്കി. കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ യുവതിയെയും ഭര്‍ത്താവിനെയും മക്കളെയും ആറംഗസംഘം തടഞ്ഞുവെച്ചതിന് ശേഷം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. മര്‍ദ്ദനം സഹിക്കാന്‍ സാധിക്കാതെ ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടതിന് ശേഷമാണ് കുട്ടികള്‍ക്ക് മുന്നില്‍വച്ച് തോക്ക് ചൂണ്ടി 26 കാരിയായ യുവതിയെ  ക്രൂരമായി പീഡിപ്പിച്ചത്.
ഇവര്‍ തമ്മില്‍ ഭൂമിതര്‍ക്കം നിലനിന്നിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സാധിക്കു എന്ന് സര്‍ക്കിള്‍ ഓഫീസര്‍ വിജയ്കുമാര്‍ സിങ്ങ് പറഞ്ഞു. പീഡനത്തിന് ശേഷം ആറ് പ്രതികളും ഒളിവിലാണ്. പ്രതികളെ ഉടന്‍ തന്നെ പിടകൂടുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേ സമയം അഞ്ച് വയസ്സുകാരിയെ ബലാത്സംഗം (Rape) ചെയ്ത 46കാരനായ പ്രതിയെ ഒരു സംഘം സ്ത്രീകൾ കെട്ടിയിട്ട് തല്ലിക്കൊന്നു (Beaten to Death). ത്രിപുരയിലെ (Tripura) ധലായ് ജില്ലയിൽ ഗണ്ഡച്ചേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു. കൊലക്കേസിൽ എട്ട് വർഷ൦ കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.
advertisement
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെൺകുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഗണ്ഡച്ചേര - അമർപൂർ ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി.
ഇതനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിടുകയും മർദിക്കുകയും ചെയ്തത്. സ്ത്രീകളുടെ നിഷ്കരുണമായ മർദനത്തിൽ പ്രതിഅബോധാവസ്ഥയിലാവുകയും ചെയ്തു. അബോധാവസ്ഥയിലായ പ്രതിയെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലും പിന്നീട് പ്രതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന്  പൊലീസ്  വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape | ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മക്കളുടെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍
Next Article
advertisement
ശബരിമലയിൽ പുതുചരിത്രം; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ
ശബരിമലയിൽ പുതുചരിത്രം; മണ്ഡല-മകരവിളക്ക് സീസണിലെ വരുമാനം 435 കോടി രൂപ
  • മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിൽ 435 കോടി രൂപയുടെ റെക്കോർഡ് വരുമാനം ലഭിച്ചു.

  • 52 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയതും, 20 ലക്ഷത്തിലധികം പേർക്ക് അന്നദാനം നൽകിയതും ശ്രദ്ധേയമാണ്.

  • 204 കോടി അരവണ പ്രസാദം, 118 കോടി കാണിക്ക വഴി വരുമാനം; സർക്കാർ ആസൂത്രണവും ഏകോപനവും വിജയത്തിന് കാരണമായി.

View All
advertisement