പൊലീസ് ആദരിച്ച 94-കാരന് 12 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 6 വർഷം തടവ്

Last Updated:

അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്

News18
News18
തൃശൂർ: പന്ത്രണ്ട് കാരിയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ 94-കാരന് ആറ് വർഷം തടവും 25000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ്.ലിഷയാണ് ശിക്ഷ വിധിച്ചത്. വടക്കെക്കാട് പൊലീസ് കഴിഞ്ഞ വർഷം സീനിയർ സിറ്റിസണായി ആദരിച്ച വടക്കെക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനാണ് (94) കേസിലെ പ്രതി.
2024 മെയിലായിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വന്ന 12-കാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് 94-കാരൻ തടഞ്ഞു നിർ‌ത്തുകയായിരുന്നു. ശേഷം, പ്രതിയുടെ വീടിൻ്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കേസ്.
സംഭവത്തിൽ വടക്കേക്കാട് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ് ബിനോയ് ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് ആദരിച്ച 94-കാരന് 12 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 6 വർഷം തടവ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement