അഞ്ചല്‍: മിഠായി വാങ്ങാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റില്‍. അഞ്ചല്‍ തഴമേല്‍ കല്ലുവെട്ടാംകുഴി വീട്ടില്‍ മോഹൻ (50) ആണ് അറസ്റ്റിലായത്.
സ്‌കൂളിന് സമീപം കട നടത്തുന്ന ഇയാൾ മിഠായി വാങ്ങാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈൻ അധികൃതര്‍ വിവരം നൽകിയതിനെ തുടർന്ന് അഞ്ചല്‍ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കടയുടമയെ അറസ്റ്റു ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.