ധനികരായ സ്ത്രീകളുടെ പഴ്സുകൾ മോഷണം പോകുന്നു; ഒടുവിൽ മോഷ്ടാവായ പ്രമുഖ ഗായിക പൊലീസ് പിടിയിൽ

Last Updated:

രാജ്യത്തുടനീളം വിമാനത്തിൽ യാത്ര ചെയ്താണ് യുവതി മോഷണം നടത്തിവന്നത്

ഫാഷനും വിലകൂടിയ വസ്ത്രങ്ങളും ധരിക്കുന്ന ധനികരായ സ്ത്രീകളുടെ പേഴ്‌സ് മോഷ്ടിക്കുന്ന ഒരാൾ. പാർലറുകൾ, മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടിയ പൊലീസ് ആദ്യം ഒന്ന് ഞെട്ടി.
കാരണം പ്രമുഖ ഓർക്കസ്ട്ര ഗായികയായ മുൻമുൻ ഹുസൈൻ എന്ന് അറിയപ്പെടുന്ന അർച്ചന ബറുവയാണ് പ്രതി. യുവതിയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. രാജ്യത്തുടനീളം വിമാനത്തിൽ യാത്ര ചെയ്താണ് യുവതി മോഷണം നടത്തിവന്നത്.
രണ്ട് വർഷം മുമ്പ് ശിവാജി പാർക്കിലെ പ്രശസ്തമായ സലൂണിലെത്തിയ ഒരു സ്ത്രീയുടെ പേഴ്സ് മോഷ്ടിക്കപ്പെട്ടിരുന്നു. ആഭരണങ്ങൾ, മൊബൈൽ, പണം എന്നിവയുൾപ്പെടെ നാലു ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ പേഴ്‌സിൽ ഉണ്ടായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു.
advertisement
സലൂണിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സ്ത്രീ പേഴ്‌സുമായി കടന്നുകളയുന്നത് കണ്ടു. മുഖം വ്യക്തമായിരുന്നില്ലെങ്കിലും ഫൂട്ടേജ് അടിസ്ഥാനമാക്കി പോലീസ് അവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നീട് ലോവർ പരേലിലെ ഒരു ഷോറൂമിൽ ഇത്തരം രണ്ട് പേഴ്‌സ് മോഷണം കൂടി നടന്നു. സിസിടിവി ദൃശ്യങ്ങൾ പോലീസ് അന്വേഷിച്ചപ്പോൾ മൂന്ന് സംഭവങ്ങളിലും മോഷണം നടത്തിയത് ഒരേ സ്ത്രീ തന്നെയെന്ന് വ്യക്തമായിരുന്നു.
advertisement
സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി പോലീസ് സംഘം യുവതിയെ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്നാണ് യുവതിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ധനികരായ സ്ത്രീകളുടെ പഴ്സുകൾ മോഷണം പോകുന്നു; ഒടുവിൽ മോഷ്ടാവായ പ്രമുഖ ഗായിക പൊലീസ് പിടിയിൽ
Next Article
advertisement
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
നാലര വർഷത്തിന് ശേഷം ആലപ്പുഴ ജില്ലയിലെ സർക്കാർ പരിപാടിയിൽ ജി. സുധാകരന്റെ ചിത്രം
  • ജി. സുധാകരന്റെ ചിത്രം നാലര വർഷത്തിന് ശേഷം ആലപ്പുഴയിലെ സർക്കാർ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.

  • 50 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച നാലുചിറ പാലം 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • പാലം തുറന്നാൽ, അമ്പലപ്പുഴ-തിരുവല്ല പാതയും എൻ‌എച്ച് 66യും ബന്ധിപ്പിച്ച് ഗതാഗതം മെച്ചപ്പെടുത്തും.

View All
advertisement