ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്‍റെ മൊഴിയെടുക്കും; സാമ്പത്തിക ഇടപാടുകളും പരിശോധിക്കും

Last Updated:

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സും യുഎൻഎ ജില്ലാ പ്രസിഡന്‍റുമായ റെജി ജോണിന്‍റെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും

അബിഗേൽ സാറ രെജി
അബിഗേൽ സാറ രെജി
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റെജിയെയും നഴ്സിങ് റിക്രൂട്ട്മെന്‍റ് പരീക്ഷയെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സും യുഎൻഎ ജില്ലാ പ്രസിഡന്‍റുമായ റെജി ജോണിന്‍റെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം റെജിയുടെ പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. റെജിയുടെ മൊബൈൽഫോൺ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, ബാങ്ക് രേഖകൾ ഉൾപ്പടെ പരിശോധിക്കുകയും ചെയ്തു.
നഴ്സിങ് റിക്രൂട്ട്മെന്‍റ് പരീക്ഷയുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദേശ നഴ്‌സിങ് റിക്രൂട്ട്മെന്റും പരീക്ഷാനടത്തിപ്പും അന്വേഷണത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. വിദേശത്ത് നഴ്സിങ് ജോലിക്കായി നടത്തുന്ന ഒഇടി പരീക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമായും കേരളത്തില്‍ രണ്ടു തട്ടിപ്പുസംഘങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കുടിപ്പകയുണ്ട്. ഈ കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായ പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പത്തനംതിട്ടയില്‍ അടക്കം റെയ്ഡുകൾ നടത്തിയത്. നഴ്‌സിങ് മേഖലയിലെ സംഘടനാ ഭാരവാഹികളെയും പൊലീസ് ചോദ്യം ചെയ്യും.
advertisement
നഴ്സിങ് ജോലിക്ക് ലോകമെമ്പാടും നടക്കുന്ന ഒഇടി പരീക്ഷ പല രാജ്യങ്ങളിലും പലസമയത്താണ് നടക്കുന്നത്. ഗൾഫിൽ നടക്കുന്ന പരീക്ഷ കഴിഞ്ഞ് മൂന്ന് മണിക്കൂറിനുശേഷം ഇതേ ചോദ്യപേപ്പറിലാണ് കേരളത്തിൽ പരീക്ഷ നടക്കുന്നത്. ഒഇടിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ ഈ പരീക്ഷ എഴുതുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഉത്തരസൂചികയ്ക്കു വേണ്ടി ലക്ഷം രൂപവരെയാണ് ഉദ്യോഗാർത്ഥികളില്‍നിന്ന് തട്ടിപ്പ് സംഘം ഈടാക്കുന്നത്.
ഗള്‍ഫില്‍ നടക്കുന്ന പരീക്ഷയുടെ ഉത്തരസൂചിക ചോര്‍ന്നുകിട്ടുക കേരളത്തിലെ ഏതെങ്കിലും ഒരു സംഘത്തിനായിരിക്കും. ഇതാണ് ഇവര്‍ തമ്മിലുള്ള കുടിപ്പകയ്ക്ക് കാരണം. ചില സമയങ്ങളിൽ രണ്ടു കൂട്ടര്‍ക്കും കിട്ടും. ഇനി മറ്റുചിലപ്പോള്‍ ആര്‍ക്കും കിട്ടുകയുമില്ല. ഒരു കൂട്ടര്‍ക്ക് ഉത്തരസൂചിക കിട്ടുന്നസമയത്ത് അവരിലേക്കായിരിക്കും കോടിക്കണക്കിന് രൂപ ഒഴുകിയെത്തുക. അപ്പോള്‍ മറുസംഘം നഴ്‌സിങ് മേഖലയിലുള്ള ആരെയെങ്കിലും കേന്ദ്രീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ നടത്താറുണ്ട്. കേരളത്തില്‍ സമീപകാലത്ത് ഇത്തരത്തിൽ മൂന്നോ നാലോ തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പരാതിയായി പൊലീസിന് മുന്നിലേക്ക് വന്നിട്ടില്ല. അതിന് മുമ്പുതന്നെ പണം നല്‍കി ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുകയായിരുന്നു.
advertisement
അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനവുമായി ബന്ധമുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ വാഹനത്തിന് നമ്പർ പ്ലേറ്റ് നിർമിച്ച് നൽകുന്ന സ്ഥാപനം നടത്തുന്നയാളാണെന്നും സൂചനയുണ്ട്.
അതേസമയം കൊല്ലം വിക്ടോറിയ ആശുപത്രിയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. ഇതിനുശേഷം കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം കുട്ടിയെ വീട്ടിലെത്തിച്ചു. പൊലീസ് അകമ്പടിയോടെയാണ് കുട്ടിയെ വീട്ടിൽ എത്തിച്ചത്.
advertisement
പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരിൽ ഒരാൾ വാഹനം ഓടിച്ചിരുന്നയാളും മറ്റൊരാൾ കുട്ടിയെ പരിചരിച്ച സ്ത്രീയുമാണ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഓട്ടോയിൽ എത്തിച്ച് ഉപേക്ഷിച്ച് കടന്ന സ്ത്രീയുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്‍റെ മൊഴിയെടുക്കും; സാമ്പത്തിക ഇടപാടുകളും പരിശോധിക്കും
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement