Theft in Court Room| കോടതിമുറിയിൽ നിന്ന് പൊലീസുകാരന്റെ ഫോൺ കവർന്നു
- Published by:Rajesh V
- news18-malayalam
Last Updated:
കോടതി മുറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി ജി ഷൈനിന്റെ 18,000 രൂപ വിലയുള്ള ഫോണാണ് മോഷ്ടാവ് കവര്‍ന്നത്.
തിരുവനന്തപുരം: കോടതിമുറിക്കുള്ളില്‍ (Court Room) നിന്ന് പൊലീസുകാരന്റെ സ്മാർട്ട് ഫോണ്‍ (Smart Phone) കള്ളന്‍ അതിവിദഗ്ധമായി കവര്‍ന്നു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിവീജ രവീന്ദ്രന്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവം. കോടതി മുറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി ജി ഷൈനിന്റെ 18,000 രൂപ വിലയുള്ള ഫോണാണ് മോഷ്ടാവ് കവര്‍ന്നത്.
പെറ്റിക്കേസുകളുടെ ഫയല്‍ എടുക്കാന്‍ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോണ്‍ മോഷണംപോയ വിവരം ഷൈന്‍ അറിയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. കവര്‍ന്ന ഉടന്‍ മോഷ്ടാവ് സ്വിച്ച് ഓഫ് ചെയ്തതിനാൽ ഫോണ്‍ കണ്ടെത്താനുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രമവും വിഫലമായി. കോടതി ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം പൊലീസില്‍ അറിയിക്കാനും ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.
മൊബൈലിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; പ്രതി അറസ്റ്റിൽ
advertisement
മൊബൈൽ ഫോണിൽ വൈറസ് കടത്തിവിട്ടത് ചോദ്യം ചെയ്ത വിദ്യാർഥിയെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ടുപേർ പിടിയിലായി. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് പുലരിയിൽ സന്തോഷിന്‍റെ മകൻ പ്രണവിനെ (18) മർദ്ദിച്ച കേസിലാണ് കാപ്പിൽമേക്ക് പനയന്നാർകാവ് ദേവകി ഭവനത്തിൽ അഖിൽ (സച്ചു 24), എന്നയാളും പ്രായപൂർത്തിയാകാത്ത സഹോദരനും പിടിയിലായത്. അഖിലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
സംഭവത്തിലുൾപ്പെട്ട പ്ലസ് വൺ വിദ്യാർഥിയായ അഖിലിന്‍റെ സഹോദരന് എതിരെയുള്ള റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. പ്രണവിന്‍റെ മൊബൈലിലേക്ക് വൈറസ് കയറ്റിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമായത്. കഴിഞ്ഞ ഏഴിന് വൈകിട്ടായിരുന്നു സംഭവം. ഈ സമയം പ്രണവിന്‍റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മർദ്ദന ശേഷം കത്തി കാട്ടി വധ ഭീഷണി മുഴക്കി മടങ്ങിയതിനാൽ മർദ്ദനവിവരം മറച്ചുവെക്കുകയായിരുന്നു.
advertisement
രണ്ട് ദിവസം കഴിഞ്ഞ് പ്രതികൾ വീണ്ടും വീട്ടിലെത്തിയപ്പോഴാണ് വിവരം പറയുന്നത്. തുടർന്ന് വീട്ടിലെ സി. സി. ടി. വി പരിശോധിച്ചതോടെയാണ് മർദ്ദനദൃശ്യം പുറത്തുവന്നത്. തുടർന്ന് നൽകിയ പരാതിയിലാണ് അഖിലിനെ പിടികൂടിയത്. കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Location :
First Published :
November 16, 2021 6:38 PM IST