advertisement

'ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച വിധിയിൽ അസാധാരണത്വം' നിയമമന്ത്രി രാജീവ്

Last Updated:

ഒരു അന്തിമ വിധി പോലെയാണ് ജാമ്യ വിധി തോന്നിച്ചതെന്നും മന്ത്രി പി രാജീവ്

Rapid Read
News18
News18
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് .ഒരു അന്തിമ വിധി പോലെയാണ് ഈ വിധി തോന്നിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) മേൽനോട്ട ചുമതല ഹൈക്കോടതിയ്ക്കായതിനാൽ സർക്കാർ ഇതിൽ പ്രത്യേക അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ കേസിൽ തിരിച്ചടിയാരകുമെന്ന വിലയിരുത്തലിൽ അവ നീക്കം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച മന്ത്രി, അത്തരം പ്രവണതകൾക്കെതിരെ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നും അറിയിച്ചു. ഒരു സ്ത്രീ കൂടിയായ ആരോഗ്യ മന്ത്രിയുടെ വസതിയിൽ റീത്ത് വെച്ചുകൊണ്ടുള്ള പ്രതിഷേധം സംസ്കാരശൂന്യമാണെന്നും ജനാധിപത്യത്തിന് ചേരാത്ത ഇത്തരം രീതികൾ തികച്ചും തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു.
advertisement
സ്വകാര്യ ആശുപത്രികളിലും പിഴവുകൾ സംഭവിക്കാറുള്ള കാര്യം ഓർമ്മിപ്പിച്ച മന്ത്രി, സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ മാത്രം പർവ്വതീകരിച്ച് കാണിച്ച് പൊതുസംവിധാനത്തെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച വിധിയിൽ അസാധാരണത്വം' നിയമമന്ത്രി രാജീവ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement