കരുവന്നൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും LDFന് ജയം
- Published by:Nandu Krishnan
- news18-malayalam
Last Updated:
നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്കിൽ തിരഞ്ഞെടുപ്പ് നടന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സമ്പൂര്‍ണ്ണവിജയം. മത്സരമുണ്ടായിരുന്ന 11 സീറ്റുകളിലും എൽഡിഎഫ് പ്രതിനിധികൾ വിജയച്ചു. രണ്ട് അംഗങ്ങൾ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്കിൽ തിരഞ്ഞെടുപ്പ് നടന്നത്.
കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു പ്രധാന മത്സരം. മാടായിക്കോണം ടി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു വോട്ടെടുപ്പ്.
വർഷങ്ങളായി സി.പി.എം ഭരണത്തിലായിരുന്ന ബാങ്ക്, ക്രമക്കേടുകൾ സംബന്ധിച്ച പരാതിയെത്തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടതോടെ 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു. ബാങ്കിലെ ആകെയുള്ള 15,000 അംഗങ്ങളിൽ ഭൂരിഭാഗവും സി.പി.എം അനുഭാവികളാണ്. എന്നാൽ ഇത്തവണ വോട്ടിങ് ശതമാനത്തിൽ ഇടിവുണ്ടായി.
2016-ലെ തിരഞ്ഞെടുപ്പിൽ 6,000 പേർ വോട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇത്തവണ മൂവായിരത്തോളം പേർ മാത്രമാണ് വോട്ടുചെയ്യാനെത്തിയത്. ബാങ്കിന്റെ ഭരണം തിരിച്ചുപിടിക്കുന്നത് അഭിമാനപ്രശ്നമായി കണ്ട സി.പി.എം വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ഇത്തവണ സംഘടിപ്പിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
Feb 22, 2026 5:58 PM IST







