advertisement

അഞ്ചലിലെ കൊലപാതകം 'ദൃശ്യം' മോഡലോ? മൃതദേഹം കണ്ടെത്താൻ ഇന്ന് മണ്ണ് മാറ്റി പരിശോധന; മുഖ്യപ്രതി മൃതദേഹം മാറ്റിയോ എന്നും സംശയം

Last Updated:

സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയത് കൊലയ്ക്ക് കാരണമായി എന്ന മൊഴിയാണ് കസ്റ്റഡിയിലുള്ള കുടുംബം മൊഴി നൽകിയിട്ടുള്ളത്.

കൊല്ലം: അഞ്ചലിലെ കൊലപാതകത്തിൽ മൃതദേഹം കണ്ടെത്താൻ ഇന്ന് മണ്ണ് മാറ്റി പരിശോധന. ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചത് നിർണായക വിവരങ്ങൾ. മുഖ്യപ്രതി മൃതദേഹം മാറ്റിയോ എന്നും സംശയമുണ്ട്.
സഹോദരനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തലിലാണ് കൊല്ലത്ത് ഇന്ന് ഭൂമി കുഴിച്ച് പരിശോധന. അഞ്ചൽ ഏരൂർ സ്വദേശി ഷാജി പീറ്ററിന്റെ തിരോധാനത്തിലാണ് പൊലീസ് നടപടി. ഷാജിയെ സഹോദരൻ സജിൻ പീറ്റർ കൊലപ്പെടുത്തിയ ശേഷം അമ്മയുടെയും ഭാര്യയുടെയും സാഹയത്തോടെ കുഴിച്ചു മൂടിയെന്ന് ബന്ധുവായ ആൾ നൽകിയ മെഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
advertisement
രണ്ടു വർഷം മുമ്പ് കാണാതായ ഷാജി പീറ്ററിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഭൂമി കുഴിച്ച് പരിശോധന. വീടിനു സമീപത്തെ കിണറിനോട് ചേർന്ന് കുഴിയെടുത്ത് മൃതദേഹം മൂടിയെന്ന അടിസ്ഥാനത്തിൽ ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിധ്യത്തിൽ ഇവിടെ മണ്ണു മാറ്റും. മൊഴി പ്രകാരം കൊലപാതകം നടന്ന് രണ്ടു വർഷം പിന്നിടുകയാണ്.
സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയത് കൊലയ്ക്ക് കാരണമായി എന്ന മൊഴിയാണ് കസ്റ്റഡിയിലുള്ള കുടുംബം മൊഴി നൽകിയിട്ടുള്ളത്. ഷാജിയെ കാണാതായിട്ട് രണ്ടു വർഷമായിട്ടും വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ഷാജി ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. വല്ലപ്പോഴുമാണ് വീട്ടിൽ എത്തിയിരുന്നത്. അതിനാൽ തിരോധാനത്തിൽ നാട്ടുകാർക്കും സംശയം തോന്നിയിരുന്നില്ല.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചലിലെ കൊലപാതകം 'ദൃശ്യം' മോഡലോ? മൃതദേഹം കണ്ടെത്താൻ ഇന്ന് മണ്ണ് മാറ്റി പരിശോധന; മുഖ്യപ്രതി മൃതദേഹം മാറ്റിയോ എന്നും സംശയം
Next Article
advertisement
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
  • ആർട്ടെമിസ് II ദൗത്യത്തിൽ ബഹിരാകാശയാത്രികർ ഐഫോണുകൾ ഉപയോഗിക്കാൻ നാസ അനുമതി നൽകി

  • ഐഫോണുകൾ എയർപ്ലെയിൻ മോഡിൽ പ്രവർത്തിക്കും, ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനങ്ങൾ ബാധിക്കില്ല

  • ബഹിരാകാശ യാത്രയുടെ നിമിഷങ്ങൾ പകർത്താനും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും ഐഫോണുകൾ ഉപയോഗിക്കും

View All
advertisement