നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| തിരുവനന്തപുരത്ത് മദ്യലഹരിയിൽ കൊലപാതകം; 80 കാരനെ മകൻ അടിച്ച് കൊന്നു

  Murder| തിരുവനന്തപുരത്ത് മദ്യലഹരിയിൽ കൊലപാതകം; 80 കാരനെ മകൻ അടിച്ച് കൊന്നു

  മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.

  Murder

  Murder

  • Share this:
   തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ (father) അടിച്ചു കൊന്നു. നേമം (Nemom) സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള ക്ലീറ്റസിനെ പൊലീസ് (Police) കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച പുലർച്ചെ ഒരുമണിക്ക് നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന് സമീപത്താണ് സംഭവം നടന്നത്.

   മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛൻ ഏലിയാസുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഏലിയാസിന് കുത്തേറ്റിരുന്നുവെന്നും സംശയമുണ്ട്. മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

   അച്ഛനും മകനും കഴിഞ്ഞ ഒരു വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മിക്ക ദിവസം ഇരുവരും മദ്യപിച്ച് വഴക്ക് ഉണ്ടാക്കുക പതിവായിരുന്നു. പലപ്പോഴും നാട്ടുകാർ തന്നെ വിവരം അറിയിച്ച് പൊലീസ് എത്തുക പതിവായിരുന്നു.

   അമ്മായി അമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ മരുമകൾ അറസ്റ്റിൽ 

   എൺപത്താറുകാരിയായ അമ്മായിഅമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസ്സിൽ മരുമകൾ അറസ്റ്റിൽ. കരുനാഗപ്പള്ളി കുലശേഖരപുരം കോട്ടക്കുപുറം ചാപ്രായിൽ വീട്ടിൽ നളിനാക്ഷി ( 86 ) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മരുമകൾ രാധാമണി പിടിയിലായത്. വയോധിക താമസ്സിച്ചുവന്നിരുന്ന ചാപ്രായിൽ വീട്ടിലെ കിടപ്പു മുറിയിൽ കഴിഞ്ഞ 29 ന് വെളുപ്പിന് 1 മണിക്ക് ദേഹമാസകലം രാധാമണി മണ്ണെണ്ണ ഒഴിച്ചു. തുടർന്ന് ഉലക്ക കൊണ്ട് തലയ്ക്കടിച്ച് മുറിപ്പെടുത്തി തീ കൊളുത്തുകയായിരുന്നു.

   വിശദമായ അന്വേഷണത്തിന് ശേഷമാണ് മകന്റെ ഭാര്യയായ 60 വയസ്സുള്ള രാധാമണിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊല നടന്ന ദിവസം പുലർച്ചെ 2 മണിക്ക് ചാപ്രായിൽ വീട്ടിൽ നളിനാക്ഷി പൊള്ളലേറ്റ് വീട്ടിൽ കിടക്കുന്നതായി കരുനാഗപ്പള്ളി പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയാണുണ്ടായത്. മൊഴി നൽകിയ ബന്ധുക്കൾ മരണപ്പെട്ടയാൾ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാണെനന്നാണ് മൊഴി നൽകിയത്.

   പോലീസ് ഇൻക്വസ്റ്റ് നടത്തിയ സമയത്ത് പ്രാദേശിക ജനപ്രതിനിധി അടക്കമുള്ള ആൾക്കാർ അതേ അഭിപ്രായം പറഞ്ഞിരുന്നുവെങ്കിലും ഇൻക്വസ്റ്റ് വെളയിൽ കൊല്ലപ്പെട്ടയാളുടെ തലയിലെ മുറിവിൽ സംശയം തോന്നിയ പോലീസ് ഇതേക്കുറിച്ച് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരിസരവാസികളിൽ നിന്നും മറ്റും വിവരം ശേഖരിക്കുന്നതിനായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് ഐ ധന്യ, ഗ്രേഡ് എസ് ഐ സിദ്ദിഖ് എന്നിവർ അന്വേഷണം തുടങ്ങി.

   നാട്ടുകാരിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട നളിനാക്ഷിയും രാധാമണിയും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പലപ്പോഴും ദേഹോപദ്രവം ഏൽപിക്കാറുണ്ടെന്നും വിവരം ലഭിച്ചു. കൊല്ലപ്പെട്ട നളിനാക്ഷിയുടെ തലക്കേറ്റ മുറിവ് മണ്ണെണ്ണ ഒഴിച്ച് കത്തിയ സമയത്ത് തല ഭിത്തിയിൽ കൊണ്ടിടിച്ചതിനെ തുടർന്നാണെന്നാണ് ഇതേ വീട്ടിൽ തന്നെ താമസിച്ചിരുന്ന പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണെന്ന് കൃത്യമായി മനസ്സിലാക്കിയ പോലീസ് കഴിഞ്ഞ ഒരാഴ്ചയായി ശാസ്ത്രീയമായ രീതിയിൽ തെളിവുകൾ ശേഖരിച്ച് തുടങ്ങിയതോടെ കൊലപാതകമാണെന്ന് കൃത്യമായി ബോദ്ധ്യപ്പെടുകയായിരുന്നു.

   കൊല്ലം സിറ്റി ജില്ലാപോലീസ് മേധാവി ടി നാരായണൻ്റെ നിർദേശപ്രകാരമായിരുന്നു അന്വേഷണം. മാനസിക വിഭ്രാന്തിയുള്ള നളിനാക്ഷി തന്റെ സ്വൈര ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയും രാത്രി ഉറങ്ങി കിടന്ന നളിനാക്ഷിയെ മണ്ണെണ്ണ ഒഴിച്ച ശേഷം തലയ്ക്ക് അടിച്ച് പരിക്കേൽപിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തതെന്നും പ്രതി ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഈ കേസ്സിലെ പ്രതിയായ രാധാമണി നേരത്തെ ചാരായം വാറ്റിയ കേസ്സിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണം നടത്തുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.
   Published by:Rajesh V
   First published:
   )}