advertisement

ട്രെയിനിൽ അമ്മ വെള്ളം വാങ്ങാനിറങ്ങിയപ്പോൾ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ പിടിയിൽ

Last Updated:

ഓഖ - എറണാകുളം എക്സ്പ്രസിലായിരുന്നു സംഭവം

News18
News18
കോഴിക്കോട്: ട്രെയിനിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബെഡ് റോൾ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി നൻഹക്കു (30) വിനെയാണ് കോഴിക്കോട് റെയിൽവേ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഓഖ - എറണാകുളം എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഈ സമയം നോക്കി കുട്ടിയുടെ അടുത്തെത്തിയ പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരികെ എത്തിയപ്പോൾ കുട്ടി വിവരം പറയുകയും ഉടൻ തന്നെ കോഴിക്കോട് റെയിൽവേ പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതി ലഭിച്ചതിനെത്തുടർന്ന് കോഴിക്കോട് വച്ച് പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ്കുമാർ. സി, എ.എസ്.ഐമാരായ ഷമീർ, സുനീഷ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഡാനി, രന്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ അമ്മ വെള്ളം വാങ്ങാനിറങ്ങിയപ്പോൾ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ പിടിയിൽ
Next Article
advertisement
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
  • എറ്റുമാനൂരിലെ എസ്‌യൂസിഐ സ്ഥാനാർത്ഥി ആഷ്ന തമ്പിക്ക് കൈവശം 40 രൂപയും അക്കൗണ്ടിൽ 44 രൂപയുമാണ്

  • കേരളത്തിലെ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥിയായി 26 വയസ്സുകാരിയായ ആഷ്ന തമ്പി മാറിയിരിക്കുന്നു

  • പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആഷ്ന

View All
advertisement