advertisement

ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി; പത്ത് ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം

Last Updated:

മേളപ്രമാണിമാരായ ചെറുശ്ശേരി കുട്ടൻ മാരാർ, മറ്റൂർ വേണു എന്നിവരുടെ നേതൃത്വത്തിലുള്ള വാദ്യമേളങ്ങളും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

ആവണംകോട് ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി.
ആവണംകോട് ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി.
ആവണംകോട് ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന പൂരമഹോത്സവത്തിന് കൊടിയേറി. സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതും സ്വയംഭൂ ക്ഷേത്രങ്ങളിൽ അത്യധികം പ്രാധാന്യമർഹിക്കുന്നതും ജഗദ്‌ഗുരു - ശ്രീശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ചതുമായ ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ പൂരമഹോത്സവവും രാമൻചിറ ഭദ്രകാളീ ക്ഷേത്രത്തിലെ താലപ്പൊലിയും മുടിയേറ്റും 2026 മാർച്ച് 23ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കെടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്.
10 ദിവസം നീണ്ടുനിൽക്കുന്ന പൂരമഹോത്സവം തുടങ്ങി. 28-ന് ആണ് ആവണംകോട് പൂരം. 31-ന് മനയ്ക്കൽ പൂരം. ഏപ്രിൽ ഒന്നിന് ആറാട്ട് ചടങ്ങുകളും നടക്കും. 28-ന് വൈകിട്ടും രാത്രിയുമായി നടക്കുന്ന എഴുന്നള്ളിപ്പുകളിൽ മേളകുലപതി ചെറുശ്ശേരി കുട്ടൻമാരാരും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന പാണ്ടിമേളവും മറ്റൂർ വേണുവും സംഘവും ചേർന്ന് അവതരിപ്പിക്കുന്ന പഞ്ചവാദ്യവും തുടർന്ന് പഞ്ചാരിമേളവും നടക്കും. 24-ന് നൃത്തസന്ധ്യ, 25-ന് ഭക്തി ഗാനമേള, 26-ന് ഭരതനാട്യക്കച്ചേരി, 27-ന് സംഗീതക്കച്ചേരിയും, നൃത്തസന്ധ്യയും, 29-ന് സംഗീതക്കച്ചേരി, 30-ന് നൃത്തസന്ധ്യ എന്നിവയുണ്ടാകും. ഏപ്രിൽ ഒന്നിന് രാത്രി മുടിയേറ്റും താലപ്പൊലിയും ഉണ്ടാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി; പത്ത് ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കം
Next Article
advertisement
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
  • എറ്റുമാനൂരിലെ എസ്‌യൂസിഐ സ്ഥാനാർത്ഥി ആഷ്ന തമ്പിക്ക് കൈവശം 40 രൂപയും അക്കൗണ്ടിൽ 44 രൂപയുമാണ്

  • കേരളത്തിലെ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥിയായി 26 വയസ്സുകാരിയായ ആഷ്ന തമ്പി മാറിയിരിക്കുന്നു

  • പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആഷ്ന

View All
advertisement