പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
Last Updated:
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെ പൊലിസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട, കവിയൂർ സ്വദേശി അനൂപിനെയാണ് ശാന്തമ്പാറ എസ്ഐ.വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
ഡ്രൈവർ ജോലിക്കായി പൂപ്പാറയിലെത്തിയ പ്രതി ഒമ്പത് വർഷം മുമ്പ് പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം ചെയ്ത് ഒരുമിച്ചു കഴിയുകയായിരുന്നു. കുറെ നാളുകളായി പെൺകുട്ടിയെ സ്കൂളിൽ വിടാൻ പ്രതി വിസമ്മതിച്ചതോടെയാണ്
ഭാര്യക്കു സംശയം തോന്നിയത്. തുടർന്നാണ് പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയുന്നത്. പെൺകുട്ടിയുടെയും അമ്മയുടെയും പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
First Published :
November 24, 2018 10:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ


