പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും

Last Updated:

പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ വൈശാഖിനെ (41) 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ കുട്ടി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത് . വിവാഹശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. ഇതുകൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നു. അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതി അമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
advertisement
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. ഫോർട്ട്‌ സി.ഐ. ജെ. രാകേഷ്, എസ്.ഐമാരായ അഭിജിത്ത് എം., ശ്രീജേഷ് എസ്.എസ്. എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി.
Summary: Thiruvananthapuram fast-track court judge Anju Meera Birla has sentenced a stepfather Vysakh (41) to 78 years rigorous imprisonment and a fine of Rs 4.34 lakh in the case of molesting a 13-year-old girl. If he fails to pay the fine, he will have to serve an additional four and a half years in prison. The verdict states that the fine amount will be paid to the child and the Legal Services Authority will pay compensation
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
Next Article
advertisement
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു
  • പ്രധാനമന്ത്രി മോദി ഗോവയിൽ 77 അടി ഉയരമുള്ള ശ്രീരാമന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.

  • പ്രധാനമന്ത്രി മോദി ചടങ്ങിൽ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കും.

  • ഗോവയിലെ ശ്രീസംസ്ഥാൻ ഗോകർൺ പാർത്ഥഗലി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികം ആഘോഷിക്കുന്നു.

View All
advertisement