പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
പരീക്ഷ എഴുതുന്നതിനിടെ പ്രകോപിതയായ സഹപാഠി, മുന്നിലിരുന്ന വിദ്യാർഥിനിയുടെ കഴുത്തിന് നേരേ ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു
കണ്ണൂര്‍ : തലശ്ശേരിയിൽ പരീക്ഷയ്ക്കിടെ സ്കൂൾ വിദ്യാർഥിനിയെ സഹപാഠി ബ്ലേഡ് കൊണ്ട് ആക്രമിച്ചു. തലശ്ശേരി ബിഇഎംപി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു ബുധനാഴ്ച രാവിലെ 10.30ന് ഫിസിക്സ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
പരീക്ഷ എഴുതുന്നതിനിടെ പ്രകോപിതയായ സഹപാഠി, മുന്നിലിരുന്ന വിദ്യാർഥിനിയുടെ കഴുത്തിന് നേരേ ബ്ലേഡ് കൊണ്ട് മുറിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാർഥിനിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷ്ണ കൃപയിൽ മുകേഷിനാണ് (35) കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
advertisement
ഇന്ത്യൻ ശിക്ഷ നിയമം 307,324, 323,341 വകുപ്പുകൾ പ്രകാരം പത്ത് വർഷത്തെ കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
2018 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് വിദ്യാർത്ഥിനി കരിവിശ്ശേരിയിലെ തന്റെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പികയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി മുകേഷ് പിന്നീട് 2018 ജൂലൈ അഞ്ചിന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
advertisement
ചേവായൂർ പൊലിസ് ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വക്കറ്റ് സന്തോഷ്.കെ.മേനോൻ, അഡ്വക്കറ്റ് കെ. മുഹസിന എന്നിവർ ഹാജരായി.
Location :
First Published :
June 29, 2022 8:29 PM IST