advertisement

പണം നൽകിയാൽ സ്ത്രീധന പീഡ‍നക്കേസിൽ മൊഴി മാറ്റും; കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐ പിടിയിൽ

Last Updated:

കേസ് റജിസ്റ്റർ ചെയ്ത സമയത്തും പ്രതിയിൽ നിന്നും എസ്.ഐ രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊല്ലം: കരുനാഗപ്പള്ളിയിൽ കാൽലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ അബ്ദുൽ സലീമാണ് വിജിലൻസ് പിടിയിലായത്. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച സ്ത്രീധന പീഡനക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകാമെന്ന വാഗ്ദാനം നൽകിയാണ് പ്രതിയോട് 25,000 രൂപ ആവശ്യപ്പെട്ടത്. ഈ പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്.
അബ്ദുൽ സലീം 5 വർഷം മുൻപ് ചവറ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ വർക്കല സ്വദേശി ഫൈസൽ പ്രതിയായ സ്ത്രീധന പീഡനക്കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊല്ലം കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിൽ മൊഴി നൽകാൻ കഴിഞ്ഞയാഴ്ച സലീമിനു  കോടതിയിൽ നിന്നു സമൻസ് വന്നിരുന്നു. തുടർന്നു സലീം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ട് അനുകൂല മൊഴി നൽകാൻ 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
advertisement
ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് ഡിവൈ.എ.സ്.പി: കെ.അശോക് കുമാറിനെ അറിയിച്ചു. തുടർന്ന് സലീമിന്റെ ബന്ധുവിന്റെ കരുനാഗപ്പള്ളി ആലുംകടവിലുള്ള ജ്വല്ലറിയിൽ വച്ച് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത സമയത്തും ഫൈസലിൽ നിന്ന് സലീം രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നതായും വിവരം ലഭിച്ചു.  സലീമിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണം നൽകിയാൽ സ്ത്രീധന പീഡ‍നക്കേസിൽ മൊഴി മാറ്റും; കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐ പിടിയിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement