പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല; തയ്യൽക്കാരനെ കത്രികക്കൊണ്ട് കുത്തിക്കൊലപ്പെടുത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ചന്ദ്രമണിയാണ് പ്രതിയെന്ന് കണ്ടെത്തിയത്
നാഗർകോവിൽ: പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് തയ്യൽക്കാരനെ കത്രികക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയിലെത്തി കത്രികകൊണ്ട് തയ്യൽക്കാരനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെയാണ് പിടികൂടിയത്. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്‌തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടൽ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്.
തിട്ടുവിള സ്വദേശിയും നാഗർകോവിൽ ഡതി സ്കൂളിനു സമീപം തയ്യൽക്കട നടത്തിവന്ന ശെൽവം(60) ആണ് മരണപ്പെട്ടത്. വ്യാഴാഴ്‌ച രാത്രിയോടെ തയ്യൽക്കടയിൽ പോയ ആളാണ് ശെൽവം കുത്തേറ്റ് മരിച്ചനിലയിൽ കിടന്നത് കണ്ടത്. തുടർന്ന്, സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ചന്ദ്രമണിയാണ് പ്രതിയെന്ന് കണ്ടെത്തിയത്. കുത്തിയ ശേഷം ഒളിവിൽ പോയ ചന്ദ്രമണിയെ പൊലീസ് അറസ്റ്റുചെയ്തു. പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
Location :
Thiruvananthapuram,Kerala
First Published :
May 25, 2025 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല; തയ്യൽക്കാരനെ കത്രികക്കൊണ്ട് കുത്തിക്കൊലപ്പെടുത്തി