Murder | യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ മൊഴി; വെളിപ്പെടുത്തല്‍ മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍

Last Updated:

ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ  കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി പൊലീസ്  ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍

പാലക്കാട്: ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി നൽകി പ്രതി. 2015 ൽ ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ  കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി പൊലീസ്  ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തന്റെ സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് ഫിറോസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ചിനക്കത്തൂര്‍ അഴിക്കലപ്പറമ്പിലാണ് കൊന്ന് കുഴിച്ചുമൂടിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത് .
പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി തെളിവെടുപ്പ് നടത്തി. മൃതദേഹം കണ്ടെത്തുന്നതിനായി ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Rape Case | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കസ്; മുപ്പതുകാരന്‍ പിടിയില്‍
ഡല്‍ഹി തിലക് നഗറില്‍ 87 വയസ്സുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരാള്‍ പിടിയില്‍. തൂപ്പുജോലി ചെയ്യുന്ന മുപ്പതുവയസ്സുകാരനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കിടപ്പുരോഗിയായ വയോധികയെ ഇയാള്‍ ബലാത്സംഗം ചെയ്തത്.
advertisement
വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രേത്യക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മകള്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.
അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്തെന്നുമാണ് വയോധികയുടെ കുടുംബം പരാതിയില്‍ പറയുന്നത്. 1.30ഓടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞതായും ഇവര്‍ പറയുന്നു.
advertisement
പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്ന നിലയിലാണ് അമ്മയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ത്തു. ബലാത്സംഗത്തിനിരയായ വായോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ മൊഴി; വെളിപ്പെടുത്തല്‍ മോഷണക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement