ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറി; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പൊലീസ്

Last Updated:

കണ്ണ് തുറന്ന കള്ളന്റെ പ്രതികരണമാണ് പൊലീസിനെ വീണ്ടും ഞെട്ടിച്ചത്.

വല്ലാത്തൊരു അനുഭവം തന്നെ, മോഷണത്തിനായി എത്തിയ ആൾ അതേ സ്ഥലത്ത് കിടന്നുറങ്ങുക, ഒടുവിൽ പൊലീസ് എത്തി തട്ടി ഉണർത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുക. മധ്യപ്രദേശിലെ ഷജാപൂരിലാണ് കള്ളന് അമളിപറ്റിപ്പോയത്.
സ്ഥലത്തുള്ള ലാൽഭായ്-ഫൂൽഭായ് മാതാ ക്ഷേത്രത്തിലാണ് മോഷണത്തിനായി രാത്രി കള്ളൻ എത്തിയത്. ക്ഷേത്രത്തിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്തു കയറിയ കള്ളൻ അവിടെ കിടന്ന് ഉറങ്ങിപ്പോയെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്രത്തിനുള്ളിൽ കടന്ന കള്ളൻ മോഷണമെല്ലാം നടത്തി അൽപ്പനേരം വിശ്രമിക്കാൻ തീരുമാനിച്ചതാണ് പണി പാളിയത്. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരൻ എത്തിയപ്പോഴാണ് ഉറങ്ങിക്കിടക്കുന്ന കള്ളനെ കണ്ടത്. തൊട്ടടുത്ത് മോഷണമുതലും. ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഇതൊന്നും അറിയാതെ കള്ളൻ സുഖ നിദ്രയിലായിരുന്നു. പൊലീസ് എത്തുമ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന കള്ളനെയാണ് കാണുന്നത്. അൽപ്പ നേരത്തെ ശ്രമത്തിനൊടുവിലാണ് പൊലീസിന് കള്ളനെ ഉറക്കത്തിൽ നിന്നും ഉണർത്താനായത്. കണ്ണ് തുറന്ന കള്ളന്റെ പ്രതികരണമാണ് പൊലീസിനെ വീണ്ടും ഞെട്ടിച്ചത്.
advertisement
You may also like:റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിക്കാതെ മടങ്ങി; പക്ഷേ ടിപ്പായി നൽകിയത് നാല് ലക്ഷത്തിലധികം രൂപ
തനിക്ക് കുറച്ചു നേരം കൂടി ഉറങ്ങണമെന്നും പുറത്തു നല്ല തണുപ്പാണെന്നുമായിരുന്നു കള്ളന്റെ പ്രതികരണം. എന്തായാലും കള്ളന്റെ ആവശ്യം പൊലീസ് അംഗീകരിച്ചില്ല. തൂക്കിയെടത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
You may also like:വെള്ളയും ചുവപ്പും മാത്രം വസ്ത്രങ്ങള്‍ ധരിക്കുന്ന കുടുംബം; വീടും അങ്ങനെ തന്നെ
പൊലീസ് സ്റ്റേഷനിലെത്തി കൂടുതൽ ചോദ്യം ചെയ്തെങ്കിലും സ്വന്തം പേരോ വിവരങ്ങളോ വെളിപ്പെടുത്താൻ കള്ളൻ തയ്യാറായില്ല. ഇയാളുടെ മാനസിക നിലയും പൊലീസ് പരിശോധിക്കുന്നുണ്ട്.
advertisement
അതേസമയം, കള്ളന്റെ മണ്ടത്തരത്തിൽ അന്തംവിട്ടിരിക്കുകയാണ് നാട്ടുകാർ. മോഷ്ടിക്കാൻ കയറിയ ആൾ അവിടെ കിടന്നു ഉറങ്ങിയതിലെ അത്ഭുതമാണ് നാട്ടുകാർക്ക്. ദൈവത്തിന്റെ അത്ഭും എന്നാണ് നാട്ടുകാർ പറയുന്നത്.
ഏതാനും നാൾ മുമ്പും ഇതേ ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നിരുന്നതായി ജീവനക്കാരൻ പറയുന്നു. അന്ന് മോഷണമുതലുമായി രക്ഷപ്പെട്ട കള്ളൻ ദിവസങ്ങൾക്ക് ശേഷം മോഷണമുതലെല്ലാം തിരികേ കൊണ്ടുവന്ന് വെക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറി; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പൊലീസ്
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement