തൃശ്ശൂർ: പുലർച്ചെ വീടിന് പുറകിൽ നിന്ന് ചക്ക വെട്ടുന്നതിനിടയിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. മലയാറ്റൂര്‍ സ്വദേശി ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 24 നാണ് തൃശ്ശൂർ ജില്ലയിലെ തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്‍റെ മാല നഷ്ടമായത്. പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു മോഷണം.
വീടിനു പിന്നിൽ നിന്ന് സീമ ചക്ക വെട്ടുന്നതിനിടയിൽ പതുങ്ങിയെത്തിയ ജോളി വർഗീസ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സീമയുടെ മുഖം പോത്തിയായിരുന്നു കവർച്ച. ഇതിനിടയിൽ ജോളിയുടെ വിരൽ സീമ കടിച്ചതോടെ ഇയാൾ കുതറിയോടി. ഇതോടെ വീട്ടമ്മയുടെ ഒരു പല്ലും നഷ്ടപ്പെട്ടു.
Also Read- പുലര്‍ച്ചെ വീട്ടിൽ ചക്ക വെട്ടുന്നതിനടെ വീട്ടമ്മയുടെ മുഖംപൊത്തി സ്വർണമാല കവർന്നു
സീമയുടെ മാല മോഷ്ടിച്ച അതേ ദിവസം പ്രദേശത്തെ ഏഴു വീടുകളിൽ ഇയാൾ മോഷണശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. പുലർച്ചെ രണ്ടര മണി മുതൽ ഇയാൾ പ്രദേശത്തുണ്ടായിരുന്നു. അഞ്ചേമുക്കാലോടെയാണ് സീമയുടെ വീട്ടിലെത്തുന്നത്. ഈ സമയത്ത് അടുക്കള ഭാഗത്തു നിന്ന് ചക്കവെട്ടുകയായിരുന്നു സീമ.
Also Read- പ്ലേ സ്കൂളിൽ പോയില്ലെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കള്ളനെ പൊലീസ് തിരിച്ചറിഞ്ഞത്. കള്ളന്റെതെന്ന് കരുതുന്ന ഒരു സൈക്കിൾ സീമയുടെ വീടിന്റെ സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. ഇത് മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതാണ്.
ഇയാൾ മുമ്പും പല കേസുകളിലും പ്രതിയായിരുന്നു. വീട്ടമ്മയുടെ മാല കവർന്നതിനു ശേഷം വേഷം മാറി പ്രദേശത്തു തന്നെ പ്രതി ചുറ്റിക്കറങ്ങി. ഇതിനിടയിൽ തിരൂർ പള്ളിയിൽ രാവിലെ കുർബാനയ്ക്കും ഇയാൾ എത്തി. കുർബാനയ്ക്ക് എത്തിയവർക്കിടയിൽ ആർക്കും സംശയം തോന്നാതെ നടക്കുകയും ചെയ്തു. ഒടുവിൽ മലയാറ്റൂരിൽ നിന്നാണ് ജോളിയെ പൊലീസ് പിടികൂടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.