തോട്ടത്തിലെ വാഴക്കുല മോഷണം: തിരുവനന്തപുരത്ത് മൂന്നുപേർ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവദിവസം മാത്രം 3200 രൂപ വില വരുന്ന വാഴക്കുലകളാണ് മോഷണം പോയത്
തിരുവനന്തപുരം: വാഴക്കുല മോഷ്ടിച്ചു കടത്തിയ മൂന്നുപേരെ നേമം പൊലീസ് പിടികൂടി. ഊക്കോട് സ്വദേശി കൃഷ്ണ (18), പ്രാവച്ചമ്പലം സ്വദേശി അനന്തു (19), നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. ജനുവരി 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
നേമം സ്റ്റേഷൻ പരിധിയിൽ ഉപനിയൂർ എൻ എസ് എസ് റോഡിന് സമീപം താമസിക്കുന്ന ശശിധരൻ നായരുടെ മകൻ സജീവ് കുമാറിന്റെ തോട്ടത്തിലാണ് മോഷണം നടന്നത്.
സജീവ് കുമാറിന്റെ കൃഷിയിടത്തിൽ നിന്ന് സ്ഥിരമായി രാത്രികാലങ്ങളിൽ കപ്പ വാഴക്കുലകൾ മോഷണം പോയിരുന്നു. പകൽ സമയത്തും മോഷണം ഉണ്ടായതോടെയാണ് സ്റ്റേഷനിൽ പരാതി എത്തിയത്. സംഭവദിവസം മൊത്തം 3200 രൂപ വില വരുന്ന വാഴക്കുലകളാണ് മോഷണം പോയത്.
Also Read- തിരുവനന്തപുരത്ത് പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നു
പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സ്കൂട്ടറിൽ കൊണ്ടുവന്ന് സമീപത്തെ ഒരു കടയിൽ വിൽപ്പന നടത്തിയതായി സൂചന ലഭിച്ചു. തുടർന്നാണ് പ്രതികളെ സി ഐ രഗീഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
advertisement
ഇരുവരെയും കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 12, 2023 8:18 AM IST