തിരുവനന്തപുരം: പട്ടാപ്പകൽ സ്ത്രീയുടെ മാലപൊട്ടിച്ചു കടന്ന് അക്രമി സംഘം. തിരുവനന്തപുരം കാര്യവട്ടം കുറ്റിച്ചലിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് പേരാണ് മാലപ്പെട്ടിച്ചത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം അനിത കുമാരിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. പള്‍സര്‍ ബൈക്കില്‍ എത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.