advertisement

ശിശുക്ഷേമസമിതിയിലും രക്ഷയില്ല; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; 3 ആയമാർ അറസ്റ്റിൽ

Last Updated:

കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്.

News18
News18
തിരുവനന്തപുരം: ശിശുക്ഷേമസമിതിയിലും കുഞ്ഞിനോട് കൊടുംക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലെ മൂന്ന് ആയമാരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്.
അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. മൂന്നുപേർക്കെതിരെയും പോക്സോ ചുമത്തി. ശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുൺ ഗോപി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചതെന്നാണു പൊലീസ് പറയുന്നത്. മറ്റു രണ്ടുപേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.
കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് മൂന്ന് ആയമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നത്
advertisement
കഴിഞ്ഞ ദിവസം സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ്‌ തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.
തുടർന്ന് മ്യൂസിയം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കുഞ്ഞിനെ പരിചരിച്ചിരുന്ന ആയമാരെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഏഴ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശിശുക്ഷേമസമിതിയിലും രക്ഷയില്ല; രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; 3 ആയമാർ അറസ്റ്റിൽ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement