കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് (34) മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം.
റോഡരുകിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. സംഭവസ്ഥലത്തു തന്നെ മരിച്ച ബിനോയിയുടെ മൃതദേഹം ആലുവ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും
ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥലത്തെത്തിയ എസ്.പി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.