നാലായിരത്തോളം പേരിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ 270 കോടി രൂപ തട്ടിയ ദമ്പതികൾ തൃശ്ശൂരിൽ പിടിയിൽ

Last Updated:

കഴിഞ്ഞ വർഷം മാര്‍ച്ച് മുതല്‍ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടമായി പരാതിയുമായി എത്തിയത്

News18
News18
തൃശൂർ: ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മെല്‍ക്കര്‍ ഫിനാന്‍സ്, മെല്‍ക്കര്‍ നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസൻ ഭാര്യ വാസന്തി എന്നിവരാണ് അറസ്റ്റിലായത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
advertisement
ഇവർ തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം മാര്‍ച്ച് മുതല്‍ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടമായി പരാതിയുമായി എത്തിയത്.തുടർന്ന് രംഗനാഥനും വാസന്തിയും ഒളിവില്‍ പോവുകയായിരുന്നു. വിദേശത്തേക്ക് കടക്കുന്നതിന് ഇരുവരും വീണ്ടും തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
മെല്‍ക്കര്ഫിനാൻസ് & ലീസിങ്, മെല്‍ക്കര്‍ നിധി, സൊസൈറ്റി, മെല്‍ക്കര്TTI ബിയോഫ്യൂൽ എന്നീ പേരുകളിൽ ആണ് ഡിബെൻചസർട്ടിഫിക്കറ്റ്, ഫിക്സിഡ് ഡെപ്പോസിറ്റ്,സബോർഡിനേറ്റഡ് ഡബ്റ്റ് എന്നീ പദ്ധതികളിലൂടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ പ്രതികളുടെ തൃശൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ ബഡ്സ് ആക്ട് ചുമത്തുന്നത് പരിശോധിച്ച് വരികയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.
advertisement
Summery: Police arrest couple from thrissure for allegedly defrauding Rs 270 crore under the guise of financial institutions. Money was embezzled from around 4,000 investors from Thrissur and Palakkad districts. The arrested persons are Ranganathan Srinivasan and his wife Vasanthi, directors of Melker Finance and Melker Nidhi Limited.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലായിരത്തോളം പേരിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ 270 കോടി രൂപ തട്ടിയ ദമ്പതികൾ തൃശ്ശൂരിൽ പിടിയിൽ
Next Article
advertisement
നാലായിരത്തോളം പേരിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ 270 കോടി രൂപ തട്ടിയ ദമ്പതികൾ തൃശ്ശൂരിൽ പിടിയിൽ
നാലായിരത്തോളം പേരിൽ നിന്ന് ധനകാര്യ സ്ഥാപനങ്ങളുടെ മറവില്‍ 270 കോടി രൂപ തട്ടിയ ദമ്പതികൾ തൃശ്ശൂരിൽ പിടിയിൽ
  • തൃശൂരിൽ ധനകാര്യ സ്ഥാപനങ്ങളുടെ മറവിൽ 270 കോടി രൂപ തട്ടിയ കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

  • നാലായിരത്തോളം നിക്ഷേപകരിൽ നിന്ന് 270 കോടി രൂപ തട്ടിയെടുത്തതായി പൊലീസ് കണക്കാക്കുന്നു.

  • പതിമൂന്ന് ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

View All
advertisement