ആദ്യഭാര്യയെ കൊന്നതിന് ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങി രണ്ടാംഭാര്യയെയും അമ്മയെയും കൊന്ന പ്രതി മരിച്ച നിലയിൽ

Last Updated:

പൊലീസ് പ്രംകുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് പൊലീസാണ് ഇരിങ്ങാലക്കുട പൊലീസിനെ വിവരം അറിയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു

കൊല്ലപ്പെട്ട രേഖ (ഇടത്), പ്രേംകുമാർ, സുനിത
കൊല്ലപ്പെട്ട രേഖ (ഇടത്), പ്രേംകുമാർ, സുനിത
തൃശൂർ: പടിയൂർ ഇരട്ടക്കൊലക്കേസിലെ പ്രതി പ്രേംകുമാർ മരിച്ച നിലയിൽ. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മൃതേദഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു. കാമുകിയായ സുനിതയ്ക്കൊപ്പം ജീവിക്കാനായി ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
പൊലീസ് പ്രംകുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് പൊലീസാണ് ഇരിങ്ങാലക്കുട പൊലീസിനെ വിവരം അറിയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.
ഇതും വായിക്കുക: പൂർവവിദ്യാര്‍ത്ഥി സംഗമത്തിൽ കണ്ട കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നുകാട്ടിലുപേക്ഷിച്ചു; ഇപ്പോൾ രണ്ടാം ഭാര്യയെയും കൊന്നു
പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് വീട്ടിനുള്ളില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭര്‍ത്താവ് കോട്ടയം കുറുച്ചി സ്വദേശിയായ പ്രേംകുമാറിനെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാത്രി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവള്‍ മരിക്കേണ്ടവള്‍ എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.
advertisement
ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയെ വിശ്വസിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആദ്യഭാര്യയെ കൊന്നതിന് ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങി രണ്ടാംഭാര്യയെയും അമ്മയെയും കൊന്ന പ്രതി മരിച്ച നിലയിൽ
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement