കൊല്ലം: കരുനാഗപ്പള്ളിയിൽ സിപിഎം കൗണ്‍സിലറുടെ വാഹനം വാടകയ്ക്ക് കൊടുത്തതിന്‍റെ അടുത്ത ദിവസം ലോറിയില്‍ നിന്ന് ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ പരിഹാസം. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവാണ് വിഷയത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. വാഹനം മറ്റൊരാൾക്ക് വാടകക്ക് നല്‍കി പിറ്റേ ദിവസമാണ് വണ്ടിയില്‍ നിന്ന് നിരോധിത പുകയില വസ്തുക്കള്‍ പിടികൂടുന്നത്.
ഇന്നലെ പുലർച്ചെ രണ്ടര മണിയോടെ കരുനാഗപ്പള്ളി മോഡൽ സ്കൂളിനു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് കെഎൽ 04 എടി 1973, കെഎൽ 04 എഎസ് 0467 എന്നീ നമ്പരുകളിലുള്ള ലോറികളിൽ നിന്ന് പിക്കപ് വാനിലേക്ക് ഇറക്കുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ലോറികളിൽ സവാള ചാക്കുകൾക്കിടയിൽ കാർഡ് ബോഡ് പെട്ടികളിലും ചാക്കുകളിലും നിറച്ച് ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ആലപ്പുഴ സ്വദേശി എന്‍.അന്‍സറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് മറ്റ് വാഹനങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.