റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് മലയാളികൾ അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
റഷ്യന്‍ യുദ്ധമുഖത്തേക്ക് ആളുകളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്തു കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് ഡൽഹി സിബിഐ യൂണിറ്റാണ് ഇവരെ പിടികൂടിയത്.
റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായ രണ്ട് പേരും. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്സിന്‍റെ ബന്ധുവാണ്.
സാധാരണ കുടുംബങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്. റഷ്യയിൽ നിന്ന് നാട്ടിലെത്തിയവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. തിരുവനന്തപുരം അഞ്ചുതെങ്ങിലെ 3 യുവാക്കൾ തട്ടിപ്പിനിരയായിരുന്നു. ഇന്ന് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് തിരുവനന്തപുരത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികളുമായി സിബിഐ ഡല്‍ഹിയിലേക്ക് മടങ്ങി. റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് സെക്യൂരിറ്റി ജോലികള്‍ വാദ്ഗാനം ചെയ്താണ് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. കേസില്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റിലാകാനുണ്ടെന്നാണ് സൂചന.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 07, 2024 10:24 PM IST