പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം; 1404 പേര്‍ അറസ്റ്റില്‍;കൂടുതല്‍ അറസ്റ്റ് കോട്ടയത്ത്;കൂടുതല്‍ കേസ് മലപ്പുറത്ത്

Last Updated:

28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 1404 പേര്‍ അറസ്റ്റിലായി.309 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 834 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പോലീസ് അറിയിച്ചു.
മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്(34). 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരാണ് അറസ്റ്റിലായത്. ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമിക്കപ്പെട്ട 71 ബസുകളും ഉടന്‍ നിരത്തിലറക്കാനാവില്ലെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.
മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ മാറ്റുന്നത് വരെ ചില്ല് തകര്‍ന്ന ബസുകളുടെ സര്‍വീസ് മുടങ്ങും. ഇത്രയും ദിവസത്തെ നഷ്ടംകൂടി കെഎസ്ആര്‍ടിസിയുടെ വരുമാനനഷ്ടമായി കണക്കാക്കും.
advertisement
ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളില്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്ന ക്രമത്തില്‍ താഴെ.
തിരുവനന്തപുരം സിറ്റി - 25, 52, 151
തിരുവനന്തപുരം റൂറല്‍ - 25, 141, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 13, 108, 63
പത്തനംതിട്ട - 15, 126, 2
advertisement
ആലപ്പുഴ - 15, 63, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 16, 3
എറണാകുളം സിറ്റി - 6, 12, 16
എറണാകുളം റൂറല്‍ - 17, 21, 22
തൃശൂര്‍ സിറ്റി - 10, 18, 14
തൃശൂര്‍ റൂറല്‍ - 9, 10, 10
പാലക്കാട് - 7, 46, 35
മലപ്പുറം - 34, 158, 128
advertisement
കോഴിക്കോട് സിറ്റി - 18, 26, 21
കോഴിക്കോട് റൂറല്‍ - 8, 14, 23
വയനാട് - 5, 114, 19
കണ്ണൂര്‍ സിറ്റി - 26, 33, 101
കണ്ണൂര്‍ റൂറല്‍ - 7, 10, 9
കാസര്‍ഗോഡ് - 10, 52, 34
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം; 1404 പേര്‍ അറസ്റ്റില്‍;കൂടുതല്‍ അറസ്റ്റ് കോട്ടയത്ത്;കൂടുതല്‍ കേസ് മലപ്പുറത്ത്
Next Article
advertisement
'നിങ്ങൾ കോൺഗ്രസുകാരിയാണ്' ശ്രീനാദേവിയെ ഓർമ്മിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹയ്ക്ക് വിമർശനം
'നിങ്ങൾ കോൺഗ്രസുകാരിയാണ്' ശ്രീനാദേവിയെ ഓർമ്മിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്നേഹയ്ക്ക് വിമർശനം
  • യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ, ശ്രീനാദേവിയെ വിമർശിച്ച് പാർട്ടി നിലപാട് ഓർമ്മിപ്പിച്ചു.

  • ശ്രീനാദേവിയുടെ കോൺഗ്രസ് അംഗത്വ രസീത് പങ്കുവെച്ച സ്നേഹയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടിവന്നു.

  • രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരെ പാർട്ടി നേതാക്കളും അതിജീവിതയും പരാതി നൽകി.

View All
advertisement