അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം; രണ്ടു പരാതിയും വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി
- Published by:Naseeba TC
- news18-malayalam
Last Updated:
അപകടം സംഭവിച്ച സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. മുൻപിൽ ഉണ്ടായിരുന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ പിറകിൽ വന്ന അബ്ദുള്ളക്കുട്ടിയുടെ കാർ മുൻപിലെ വാഹനത്തിൽ ഇടിക്കുകയും അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ പിറകിൽ വന്ന ടോറസ് ലോറി ഇടിച്ചു
മലപ്പുറം: ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി. അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം വിശദമായി അന്വേഷിക്കുക ആണെന്ന് മലപ്പുറം എസ് പി യു അബ്ദുൽ കരീം . സംഭവത്തിൽ രണ്ട് കേസുകൾ ആണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനാപകടം സംബന്ധിച്ച് കാടാമ്പുഴ സ്റ്റേഷനിലും വെളിയം കോട് വച്ച് ഒരു സംഘം തടഞ്ഞു വെച്ച് അതിക്രമം നടത്തി എന്ന പരാതിയിൽ പൊന്നാനി സ്റ്റേഷനിലും.
അപകടത്തെ പറ്റി എസ് പി പറയുന്നത് ഇങ്ങനെ" അപകടം സംഭവിച്ച സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. മുൻപിൽ ഉണ്ടായിരുന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ പിറകിൽ വന്ന അബ്ദുള്ളക്കുട്ടിയുടെ കാർ മുൻപിലെ വാഹനത്തിൽ ഇടിക്കുകയും അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിൽ പിറകിൽ വന്ന ടോറസ് ലോറി ഇടിച്ചു. അങ്ങനെ ആണ് അപകടം ഉണ്ടായത്. ഇത് കരുതിക്കൂട്ടി ആണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല".
വെളിയംകോട് വച്ച് അബ്ദുള്ളക്കുട്ടിയോട് ഒരു സംഘം തടഞ്ഞു വെച്ച് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തതായി പൊന്നാനി സ്റ്റേഷനിൽ ലഭിച്ച മറ്റൊരു പരാതിയിൽ പറയുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.
advertisement
"ഹോട്ടലിൽ വച്ചോ പുറത്ത് വച്ചോ ആരും മോശമായി പെരുമാറിയത് കണ്ടില്ല" അബ്ദുള്ളക്കുട്ടി ഭക്ഷണം കഴിച്ച വെളിയംകോട്ടെ ഹോട്ടൽ ഉടമ റഫീഖ് പറഞ്ഞു. " നല്ല രീതിയിൽ ആണ് പെരുമാറിയത്. ഹോട്ടലിന് കുറച്ച് അകലെ ആയിരുന്നു കാർ നിർത്തിയത്. അവിടെ എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല" അദ്ദേഹം പറഞ്ഞു.
advertisement
" ഈ രണ്ട് സംഭവവും തമ്മിൽ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ് . ഇപ്പോൾ തന്നെ നിഗമനങ്ങളിൽ എത്താൻ സാധിക്കുകയില്ല. വിശദമായി അന്വേഷിക്കും " എസ് പി യു അബ്ദുൽ കരീം പറഞ്ഞു.
രണ്ടത്താണിയിൽ അപകടം നടന്ന സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. വാഹനങ്ങൾ നിരയായി നീങ്ങുകയായിരുന്നു. മുൻപിൽ പോയ ഒരു ഓട്ടോറിക്ഷ ഇടത്തോട്ട് തിരിച്ച സമയത്ത് വാഹനങ്ങൾ ബ്രേക്ക് ചെയ്യുക ആയിരുന്നു. അബ്ദുളളക്കുട്ടിയുടെ വാഹനത്തിന് ആണ് ഏറ്റവും അധികം കേട് പറ്റിയത്. വാഹനത്തിന്റെ മുൻ ഭാഗവും പിൻ ഭാഗവും തകർന്നു. കാർ മുൻപിലെ മറ്റൊരു കാറിൽ തട്ടിയപ്പോൾ പിന്നിൽ ലോറി വന്ന് ഇരിക്കുക ആയിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ ആണ് അബ്ദുള്ള ക്കുട്ടി കോഴിക്കോട്ടേക്ക് പോയത്.
advertisement
ലോറി ഡ്രൈവർ പഴമള്ളൂർ സ്വദേശി മുഹമ്മദ് സുഹൈലിനെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കാടാമ്പുഴ പോലീസ് കേസെടുത്തത് 279 എം വി ആക്ട് പ്രകാരം ആണ്. അബ്ദുള്ളക്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോർച്ച പ്രവർത്തകൻ അരുണിന്റെ പരാതിയിൽ പൊന്നാനി പോലീസ് കേസെടുത്തു. ഒരു സംഘം ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസ്. ഐപിസി 506, 341 വകുപ്പുകൾ പ്രകാരമാണ് കേസ്.
Location :
First Published :
October 09, 2020 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം; രണ്ടു പരാതിയും വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി