Breaking: അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

Last Updated:

ജൂണ്‍ മാസത്തിലാണ് അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻപിള്ളയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം കെ കെ ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.
ജൂൺ മാസത്തിലാണ് എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശം.
മോദിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്ലിമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മുസ്ലിംങ്ങള്‍ക്കും ബിജെപിക്കും ഇടയിലുള്ള വിടവ് നികത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് മോദിയുടെ വികസന മാതൃകയെ പുകഴ്ത്തി അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. രണ്ട് തവണ ലോക്‌സഭാ അംഗമായിരുന്ന അബ്ദുള്ളക്കുട്ടിയെ സമാന കാരണത്തിന്റെ പേരിലാണ് നേരത്തെ സിപിഎം പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും കണ്ണൂരില്‍ നിന്ന് നിയമസഭാ സാമാജികനാവുകയുമായിരുന്നു
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking: അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടി; ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement