മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട 'നെഗറ്റീവ്' പരാമർശം; തന്നെയും 'അമ്മ'യെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു
- Published by:Rajesh V
- news18-malayalam
Last Updated:
അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിൽ ഇടവേള ബാബു പരാതി നൽകി
കൊച്ചി: മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന പരാതിയുമായി നടൻ ഇടവേള ബാബു.
താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകി.
കഴിഞ്ഞ വർഷം അവസാനം പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനും.
advertisement
ചിത്രത്തെ കുറിച്ചുള്ള ഇടവേള ബാബുവിന്‍റെ അഭിപ്രായ പ്രകടനമാണ് ഒരിടവേളയ്ക്ക് ശേഷം ചിത്രത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് എത്തിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
”ആ സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്ച്യുതി സംഭവിച്ചത്? സിനിമക്കാര്‍ക്കോ അതോ പ്രേക്ഷകര്‍ക്കോ? നിര്‍മ്മാതാവിന് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെപ്പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഓര്‍ത്താണ്”- ഇടവേള ബാബു പറഞ്ഞിരുന്നു.
advertisement
കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജനുവരി 13ന് ഡിസ്നി ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസ് ചെയ്തിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ചിത്രം നിര്‍മിച്ചത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 29, 2023 9:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട 'നെഗറ്റീവ്' പരാമർശം; തന്നെയും 'അമ്മ'യെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു