കോട്ടയം തിരുവഞ്ചൂരില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം. തിരുവഞ്ചൂർ വന്നല്ലൂര്‍ കര കോളനിയില്‍ താമസിക്കുുന്ന ഷൈജുവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ ഷൈജുവിന്റെ സുഹൃത്ത് സിബി, നാട്ടുകാരനായ ലാലു എന്നിവരെ അയർകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.
ലാലുവിന്റെ വീടിനു മുന്നിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വീടിന് മുന്നിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ലാലുവിന്റെ വീടിനു 100 മീറ്റർ അകലെ വഴിയരികില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
Also Read- ദേഹമാസകലം മുറിവുകളോടെ കോട്ടയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബിഎസ്പി പ്രവർത്തകനും പെയിന്റിങ് തൊഴിലാളിയുമായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാനായി പോയതായിരുന്നുവെന്നാണ് വിവരം. മൃതദേഹത്തിന് സമീപം ബിഎസ്പി പാർട്ടിയുടെ പോസ്റ്ററും കണ്ടെത്തി. പോസ്റ്ററുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകളേറ്റ നിലയിലായിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിഎസ്പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.