ദേഹമാസകലം മുറിവുകളോടെ കോട്ടയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- Published by:Arun krishna
- news18-malayalam
Last Updated:
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഷൈജുവിന്‍റെ മൃതദേഹം ആദ്യംകണ്ടത്.
കോട്ടയം തിരുവഞ്ചൂരില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തുത്തതായി സൂചനയുണ്ട്. മരിച്ച ഷൈജു പെയിന്റിങ് തൊഴിലാളിയാണ്.
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഷൈജുവിന്‍റെ മൃതദേഹം ആദ്യംകണ്ടത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ വിവിധയിടങ്ങളിലായി ഒട്ടേറെമുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഷൈജുവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് മൊഴിനല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
Location :
Kottayam,Kottayam,Kerala
First Published :
March 05, 2023 1:42 PM IST