പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പീഡനം; കണ്ണൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

Last Updated:

രണ്ട് വ്യത്യസ്ത പോക്സോ കേസുകളിലെ പ്രതികളെ വലയിലാക്കി പൊലീസ്

കണ്ണൂർ: ജില്ലയിൽ  രണ്ട് വ്യത്യസ്ത പോക്സോ കേസുകളിലെ പ്രതികളെ പൊലീസ് വലയിലാക്കി.ന്യൂമാഹിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ 49കാരനാണ് അറസ്റ്റിലായത്.  ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി ഹൗസിൽ സുഭാഷാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
ആരും ഇല്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിനകത്തു നുഴഞ്ഞു കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭയന്നുവിറച്ച് കുട്ടി നിലവിളിക്കുകയും സമീപവാസികൾ ഓടിയെത്തുകയും ചെയ്തു. പിന്നിട് തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കണ്ണൂർ കുടിയാൻമലയിൽ മാനസിക വെല്ലുവിളി നേരിടുന്ന 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായത്. നടുവിൽ സ്വദേശി ആക്കാട്ട് ജോസിനെ (61) ആണ് പിടികൂടിയത്.നവംബർ 19നാണ് പ്രതിക്ക് എതിരെ കുട്ടിയുടെ കുടുംബം പരാതി നൽകിയത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത സാഹചര്യത്തിൽ പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയിരുന്നു.
advertisement
റബർ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് 12 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പീഡനം; കണ്ണൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു
Next Article
advertisement
'എല്ലാ വീടുകളിലും ഒരു സർക്കാർ ജോലി'; ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി യാദവിന്റെ വമ്പൻ വാഗ്ദാനം
'എല്ലാ വീടുകളിലും ഒരു സർക്കാർ ജോലി'; ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി യാദവിന്റെ വമ്പൻ വാഗ്ദാനം
  • ആർജെഡി അധികാരത്തിൽ വന്നാൽ 20 മാസത്തിനുള്ളിൽ ബീഹാറിലെ എല്ലാ വീടുകളിലും സർക്കാർ ജോലി നൽകും.

  • 2025 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി യാദവിന്റെ പ്രഖ്യാപനം

  • 20 മാസത്തിനുള്ളിൽ സർക്കാർ ജോലിയില്ലാത്ത ഒരു കുടുംബവും ഉണ്ടാകില്ലെന്ന് തേജസ്വി യാദവ്.

View All
advertisement